Quantcast

റിഫ മെഹ്‌നുവിന്റെ മൃതദേഹം നാളെ പുലർച്ചെ നാട്ടിലെത്തിക്കും

ബുധനാഴ്ച രാത്രി 11ന്​ ഷാർജയിൽ നിന്ന്​ കോഴിക്കോട്ടേക്ക്​ പോകുന്ന വിമാനത്തിലാണ്​ മൃതദേഹം എത്തിക്കുന്നത്​.

MediaOne Logo

Web Desk

  • Published:

    2 March 2022 2:06 PM GMT

റിഫ മെഹ്‌നുവിന്റെ മൃതദേഹം നാളെ പുലർച്ചെ നാട്ടിലെത്തിക്കും
X

ദുബൈയിൽ മരിച്ച നിലയിൽ കാണപ്പെട്ട പ്രശസ്ത ​വ്ലോഗറും ആൽബം താരവുമായ കോഴിക്കോട്​ ബാലുശ്ശേരി കാക്കൂർ പാവണ്ടൂർ അമ്പലപറമ്പിൽ റിഫ ഷെറിന്‍റെ (റിഫ മെഹ്​നൂ-20) മൃതദേഹം വ്യാഴാഴ്ച പുലർച്ചെ നാട്ടിലെത്തിക്കും. ബുധനാഴ്ച രാത്രി 11ന്​ ഷാർജയിൽ നിന്ന്​ കോഴിക്കോട്ടേക്ക്​ പോകുന്ന വിമാനത്തിലാണ്​ മൃതദേഹം എത്തിക്കുന്നത്​.

ദുബൈ ജാഫിലിയയിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച രാവിലെയാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നീലേശ്വരം സ്വദേശിയായ​ മെഹ്​നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ്​ റിഫ ദുബൈയിൽ എത്തിയത്​. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

റിഫ മെഹ്നൂസ് എന്ന പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായിരുന്നു. വ്ലോഗിങ്ങിന് പുറമെ റിഫയും ഭർത്താവും ചേർന്ന് മ്യൂസിക് ആൽബങ്ങളും ചെയ്തിരുന്നു. ഫാഷൻ, ഫുഡ്, യാത്ര തുടങ്ങിയവയിലെ വിഡിയോകളായിരുന്നു റിഫ ചെയ്തിരുന്നത്.

മകൻ: അസാൻ മെഹനു (രണ്ട് വയസ്). പിതാവ്: റാഷിദ്. മാതാവ് ഷറീന. സഹോദരൻ: റിജുൻ.

TAGS :

Next Story