Quantcast

ദുബൈയില്‍ ടാക്‌സി ഉടമകള്‍ക്ക് ബോണസ് നല്‍കുന്നു

മൊത്തം 12.8 ദശലക്ഷം ദിര്‍ഹമാണ് ബോണസായി നല്‍കുക

MediaOne Logo

Web Desk

  • Published:

    3 April 2022 11:30 AM IST

ദുബൈയില്‍ ടാക്‌സി ഉടമകള്‍ക്ക് ബോണസ് നല്‍കുന്നു
X

ദുബൈയില്‍ സര്‍വീസ് നടത്തുന്ന ടാക്‌സികളുടെ പഴയകാല ഉടമകള്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ഇവര്‍ക്ക് മൊത്തം 12.8 ദശലക്ഷം ദിര്‍ഹം ബോണസ് നല്‍കുമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു.

നിലവില്‍ ടാക്‌സി കമ്പനികള്‍ക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന കാറുകളുടെ നമ്പര്‍ പ്ലേറ്റ് ഉടമകളായ 2565 സ്വദേശി പൗരന്‍മാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. ഒരാള്‍ക്ക് ഏകദേശം 5000 ദിര്‍ഹം വീതം ബോണസ് ലഭിക്കും.

TAGS :

Next Story