കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാകണം; ദുബൈയിൽ വുസൂൽ മുദ്ര നിർബന്ധമാക്കി
ദുബൈയിൽ പുതുതായി നിർമിക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും ഈ മുദ്ര നിർബന്ധമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ദുബൈ: കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ വുസൂൽ മുദ്ര നിർബന്ധമാക്കുന്നു. ദുബൈയിൽ പുതുതായി നിർമിക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും ഈ മുദ്ര നിർബന്ധമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ദുബൈയിൽ നടക്കുന്ന ആക്സസബിലിറ്റീസ് പ്രദർശനത്തിലാണ് ദുബൈ മുനിസിപ്പാലിറ്റി വൂസൂല്‍ മുദ്ര അവതരിപ്പിച്ചത്. നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കുകൂടി അനുയോജ്യമായ കെട്ടിടങ്ങള്‍, എളുപ്പത്തില്‍ പ്രവേശിക്കാനാവുന്ന വാതിലുകള്‍, എന്‍ട്രി-എക്‌സിറ്റ് കവാടങ്ങള്‍, നടപ്പാതകള്‍, ആരോഗ്യ സേവനങ്ങള്‍, പ്രത്യേക മുറികള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കിയാല്‍ മാത്രമേ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി ലഭിക്കുകയുള്ളൂവെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു.
More to Watch
Next Story
Adjust Story Font
16

