Quantcast

സ്കൂൾബസ് ഫീസ് വർധനവിന് പരിഹാരമായി കാർ പൂളിങ് സംവിധാനം

MediaOne Logo

Web Desk

  • Published:

    20 Sept 2023 12:48 PM IST

School bus fees hike
X

കുട്ടികളെ സ്കൂളിലേക്കയക്കാനുള്ള ബസ്ചാർജ് വർധിപ്പിച്ചതോടെ വെട്ടിലായ പ്രവാസികൾക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു മികച്ച സംവിധാനമാണ് കാർ പൂളിങ്. എങ്ങനെയെന്ന് പരിചയപെടാം.

ഷാർജ എമിറേറ്റിൽ ചില സ്വകാര്യ സ്‌കൂളുകൾ ബസ് ഫീസ് വർധിപ്പിച്ചതോടെയാണ് സാധാരണക്കാരായ രക്ഷിതാക്കൾ വിഷമത്തിലായിരിക്കുന്നത്.

പല സ്കൂളുകളും ഈ വർഷം അവരുടെ ട്രാൻസ്പോർട്ട് ഫീസ്, 20 ശതമാനം മുതൽ 52 ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.

ലാഭമില്ലാതെയാണ് സ്കൂൾ ബസ് സർവിസുകൾ നടത്തുന്നതെങ്കിലും ചെലവുകൾ അധികരിച്ചതോടെ ദൈനംദിന നടത്തിപ്പിന് ഭംഗം വരാതിരിക്കാനാണ് സ്‌കൂളുകൾ ബസ് ഫീസ് വർധിപ്പിച്ചതെന്നാണ് വിശദീകരണം.

ഇതിൽനിന്ന് രക്ഷപ്പെടണമെങ്കിൽ ഉപയോഗിക്കാവുന്ന മികച്ച മാർഗ്ഗങ്ങളിലൊന്നാണ് കാർ പൂളിങ്, അഥവാ കാർ ഷെയറിങ്.

കാർ ഷെയർ ചെയ്യുന്നതോടെ യാത്രയുടെ തുക, യാത്രയിലെ അംഗങ്ങൾക്കിടയിൽ കൃത്യമായി വീതിച്ച് വ്യക്തിപരമായി യാത്രാ ചെലവ് കുറക്കാമെന്നതാണ് ഇതിൻ്റെ വലിയ ഗുണം.

മാത്രമല്ല, ഇത് നിശ്ചിത കാലത്തേക്ക് ബുക്ക് ചെയ്യുന്നതും വലിയ സാമ്പത്തിക ലാഭത്തിന് അവസരമൊരുക്കുകയും ചെയ്യും.

യുഎഇയിൽ കാർ ശെയറിങ് നിയമപരമാണ്. 2019-ൽ, അബൂദബി ഗതാഗത വകുപ്പ് റോഡിലെ കാറുകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്നതിനായി കാർപൂളിങ് സംവിധാനത്തിന് അനുമതി നൽകിയിരുന്നു.

നിലവിൽ കാർ ഷെയറിങിന് തയ്യാറുള്ള മറ്റുള്ളവരെ കണ്ടെത്താൻ ചില രക്ഷിതാക്കൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വരെ ആരംഭിച്ചിട്ടുമുണ്ടെന്നാണ് വിവരം.

TAGS :

Next Story