ദുബൈ എമിറേറ്റ്സ് എയർലൈൻസില്‍ ജോലി അവസരം; മൂവായിരത്തോളം പുതിയ ജീവനക്കാരെ നിയമിക്കും

3000 കാബിൻ ക്രൂ അംഗങ്ങളെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയുമാണ് എമിറേറ്റ്സ് നിയമിക്കാൻ ഒരുങ്ങുന്നത്

MediaOne Logo

Roshin

  • Updated:

    2021-09-16 15:33:34.0

Published:

16 Sep 2021 3:33 PM GMT

ദുബൈ എമിറേറ്റ്സ് എയർലൈൻസില്‍ ജോലി അവസരം; മൂവായിരത്തോളം പുതിയ ജീവനക്കാരെ നിയമിക്കും
X

ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസ് ആയിരക്കണക്കിന് ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നു. കോവിഡ് കാലത്ത് കടുത്ത തിരിച്ചടിയേറ്റ ഏവിയേഷൻ രംഗം തിരിച്ചുവരുന്നു എന്ന സൂചന നൽകുന്നതാണ് കമ്പനിയുടെ പ്രഖ്യാപനം. 3000 കാബിൻ ക്രൂ അംഗങ്ങളെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയുമാണ് എമിറേറ്റ്സ് നിയമിക്കാൻ ഒരുങ്ങുന്നത്.

അടുത്ത ആറുമാസത്തിനകം മൂവായിരം കാബിൻക്രൂ അംഗങ്ങളെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയും നിയമിക്കുമെന്നാണ് എമിറേറ്റ്സിന്റെ പ്രഖ്യാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമാനകമ്പനിയുടെ ദുബൈ ഹബ്ബിലേക്കാണ് നിയമനം. www.emiratesgroupcareers.com എന്ന വെബ്സൈറ്റിലൂടെ ഉദ്യോഗാർഥികൾക്ക് അപേക്ഷ നൽകാം. കോവിഡിന് മുമ്പുള്ള എമിറേറ്റ്സിന്റെ 70 ശതമാനം സർവീസുകളും ഈ വർഷാവസാനത്തോടെ പുനസ്ഥാപിക്കാനാണ് തീരുമാനം. കോവിഡ് കാലത്ത് നിരവധി ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്ന സ്ഥാപനമാണ് എമിറേറ്റ്സ്. മഹാമാരി തീർത്ത വെല്ലുവിളികളെ അതിജീവിച്ച് വീണ്ടും ഏവിയേഷൻ രംഗം പഴയ പ്രതാപത്തിലേക്ക് ഉയർന്ന് പറക്കാൻ ഒരുങ്ങുന്നു എന്ന സൂചനകൂടിയാണ് എമിറേറ്റ്സിന്റെ ഈ പ്രഖ്യാപനം.

TAGS :

Next Story