ഗൾഫിലെ CBSE പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി
ഈമാസം 7 ന് നടക്കേണ്ട പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്

ദുബൈ: ഗൾഫിലെ CBSE പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കും. നേരത്തെ മാറ്റിവെച്ചതും നടക്കാനുള്ളതുമായ മുഴുവൻ പത്താം ക്ലാസ് പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ഈമാസം 7 ന് നടക്കേണ്ട പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.
പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്നാണ് സിബിഎസ്ഇയുടെ അറിയിപ്പ്. മാർച്ച് 9 ന് ശേഷം നടക്കേണ്ട പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ കാര്യത്തിൽ സ്ഥിതിവിലയിരുത്തിയ ശേഷം പിന്നീട് തീരുമാനമെടുക്കും. നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് CBSE യുടെ തീരുമാനം.
Next Story
Adjust Story Font
16

