ഗൾഫിൽ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും റദ്ദാക്കി
പത്താം ക്ലാസ് പരീക്ഷകൾ സി.ബി.എസ്.ഇ നേരത്തേ റദ്ദാക്കിയിരുന്നു

ദുബൈ: ഗൾഫ് രാജ്യങ്ങളിൽ നടക്കേണ്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. മേഖലയിലെ സംഘർഷം കണക്കിലെടുത്താണ് തീരുമാനം. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷകൾ സി.ബി.എസ്.ഇ നേരത്തേ റദ്ദാക്കിയിരുന്നു. ഈമാസം 16 മുതൽ ഏപ്രിൽ 10 വരെ നടക്കേണ്ട പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും, നേരത്തേ മാറ്റിവെച്ച പരീക്ഷകളും റദ്ദാക്കുകയാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.
ഉപരിപഠനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഏറെ നിർണായകമാണ് എന്നിരിക്കെ വിദ്യാർഥികളെയും രക്ഷിതാക്കളെയും തീരുമാനം ആശങ്കയിലാക്കുന്നുണ്ട്. മോഡൽ പരീക്ഷ ഉൾപ്പെടെ നേരത്തേ നടന്ന പരീക്ഷകളുടെ ഫലം അടിസ്ഥാനമാക്കിയായിരിക്കും ഈ സാഹചര്യത്തിൽ പരീക്ഷാഫലം തീരുമാനിക്കുക എന്നാണ് ഈരംഗത്തുള്ളവർ നൽകുന്ന സൂചന. യു.എ.ഇ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾക്ക് പുറമേ, ഇറാനിൽ നടക്കേണ്ട പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.
Adjust Story Font
16

