Quantcast

സിഎച്ച് ഫൗണ്ടേഷൻ പ്രഥമ പുരസ്‌കാരം എം.എ യൂസുഫലിക്ക് സമ്മാനിച്ചു

സിഎച്ച് കാന്റീൻ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങളുടെ നടത്തിപ്പിന് എം.എ യൂസുഫലി രണ്ട് കോടിരൂപ വാഗ്ദാനം ചെയ്തു

MediaOne Logo

Web Desk

  • Published:

    15 Nov 2023 7:29 PM GMT

CH Foundations first award was given to MA Yousafali
X

സിഎച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം എം.എ യൂസുഫലിക്ക് ഡോ. എം.കെ മുനീർ എംഎൽ.എ സമ്മാനിച്ചു. ദുബൈ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തിൽ 'റിഫ്ളക്ഷൻസ് ഓൺ സിഎച്ച്' എന്നുപേരിട്ട അനുസ്മരണ പരിപാടിയിലായിരുന്നു പുരസ്‌കാര വിതരണം. മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആയിരുന്നു അവാർഡ് വിതരണ ചടങ്ങ്. സി.എച്ചിന്റെ അടുത്ത കുടുംബാംഗങ്ങൾ എല്ലാവരും ചടങ്ങിനെത്തി.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറിയും പ്രതിപക്ഷഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പുരസ്‌കാരം ഏറ്റുവാങ്ങിയ എം.എ യൂസുഫലി, കുട്ടിക്കാലം മുതൽ തന്നെ പ്രചോദിപ്പിച്ച രാഷ്ട്രീയ നേതാവായിരുന്നു സി.എച്ചെന്ന് അനുസ്മരിച്ചു. സിഎച്ച് ഫൗണ്ടേഷൻ പ്രവർത്തന പദ്ധതികളിൽ പ്രധാനപ്പെട്ട സിഎച്ച് കാന്റീൻ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങളുടെ നടത്തിപ്പിന് എം.എ യൂസുഫലി രണ്ട് കോടിരൂപ വാഗ്ദാനം ചെയ്തു. ഡോ. എം.കെ മുനീർ എംഎൽഎ അധ്യക്ഷത വഹിച്ചു.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.വി അബ്ദുൽ വഹാബ് എംപി, ഷിബു ബേബി ജോൺ, ഡോ. ആസാദ് മൂപ്പൻ, എൻ.എ ഹാരിസ് എംഎൽഎ, അച്ചു ഉമ്മൻ, ഡോ. ഫൗസിയ ഷെർഷാദ്, പി.എം.എ ഗഫൂർ എന്നിവർ സംസാരിച്ചു. എം.വി ശ്രേയംസ്‌കുമാർ എംപി, സി.പി സൈതലവി, നജീബ് കാന്തപുരം എംഎൽഎ, ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഡോ. പുത്തൂർ റഹ്‌മാൻ, പി.കെ അൻവർ നഹ, പി.കെ ആഷിഖ്, ഷംലാൽ അഹമ്മദ്, പി.എ സൽമാൻ ഇബ്രാഹിം, പൊയിൽ അബ്ദുല്ല, സൈനുൽ ആബിദീൻ എന്നിവരും സംബന്ധിച്ചു. കോ-ചെയർമാൻ ഡോ. മുഹമ്മദ് മുഫ്ലിഹ് ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ഫിറോസ് അബ്ദുല്ല നന്ദിയും പറഞ്ഞു.


CH Foundation's first award was given to MA Yousafali

TAGS :

Next Story