Quantcast

ചാമ്പ്യൻസ് ട്രോഫി; ഒരൊറ്റ മണിക്കൂറിൽ വിറ്റുതീർന്ന് ഇന്ത്യ-പാക് മത്സരത്തിലെ ടിക്കറ്റ്

വില്പന ആരംഭിക്കുന്നതിന് മുമ്പ് ക്യൂവിലുണ്ടായിരുന്നത് ഒന്നര ലക്ഷത്തോളം ആരാധകർ

MediaOne Logo

Web Desk

  • Published:

    3 Feb 2025 9:56 PM IST

ചാമ്പ്യൻസ് ട്രോഫി; ഒരൊറ്റ മണിക്കൂറിൽ വിറ്റുതീർന്ന് ഇന്ത്യ-പാക് മത്സരത്തിലെ ടിക്കറ്റ്
X

ദുബൈ: തിങ്കളാഴ്ച വൈകിട്ട് യുഎഇ സമയം നാലു മണിക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വെബ്സൈറ്റിൽ ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചത്. രാവിലെ മുതൽ തന്നെ ആളുകൾ ഇടിച്ചുകയറിയതു കൊണ്ട് സൈറ്റിലെത്തിയവർ മുമ്പേയെത്തിയവരുടെ എണ്ണം കണ്ട് കണ്ണുതള്ളി. വില്പന ആരംഭിക്കുന്നതിന് മുമ്പ് ക്യൂവിലുണ്ടായിരുന്നത് ഒന്നര ലക്ഷത്തോളം ആരാധകർ.

4.56ന് മത്സരത്തിന്റെ എല്ലാ വിഭാഗത്തിൽപ്പെട്ട ടിക്കറ്റുകളും വിറ്റു തീർന്നു. രണ്ടായിരം ദിർഹം, അഥവാ, നാല്പത്തിയേഴായിരം രൂപ വിലയുള്ള പ്ലാറ്റിനം, അയ്യായിരം ദിർഹം അഥവാ, 1,18600 രൂപ വില വരുന്ന ദ ഗ്രാൻഡ് ലോഞ്ച് ടിക്കറ്റുകളെല്ലാം വിറ്റു തീർന്നവയിലുണ്ടായിരുന്നു. 500 ദിർഹമായിരുന്നു ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഏകദേശം പന്ത്രണ്ടായിരം ഇന്ത്യൻ രൂപ.

ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഫെബ്രുവരി 23നാണ് ഇന്ത്യ-പാക് പോരാട്ടം. ഇതുൾപ്പെടെ പ്രാഥമിക ഘട്ടത്തിൽ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളാണ് ദുബൈയിൽ നടക്കുന്നത്. ഫെബ്രുവരി ഇരുപതിന് ബംഗ്ലാദേശുമായും മാർച്ച് രണ്ടിന് ന്യൂസിലാൻഡുമായും ഇന്ത്യ കൊമ്പുകോർക്കും. മാർച്ച് നാലിന് നടക്കുന്ന ഒന്നാം സെമി ഫൈനൽ പോരാട്ടത്തിനും ദുബൈ വേദിയാകും. ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടുകയാണ് എങ്കിൽ കലാശപ്പോരിനും ദുബൈ ആതിഥേയത്വം വഹിക്കും. മാർച്ച് ഒമ്പതിനാണ് ഫൈനൽ.

TAGS :

Next Story