Quantcast

ദുബൈയിലെ ഓർമ കേരളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി നടത്തുന്ന ഗൾഫ് പര്യടനത്തിന്റെ സമാപനം കുറിക്കുന്ന പൊതുപരിപാടിയും ഇതായിരിക്കും

MediaOne Logo

Web Desk

  • Published:

    27 Nov 2025 10:30 PM IST

ദുബൈയിലെ ഓർമ കേരളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
X

ദുബൈ: യു.എ.ഇ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് ദുബൈയിലെ ഇടത് കൂട്ടായ്മയായ ഓർമ സംഘടിപ്പിക്കുന്ന കേരളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസം നീളുന്ന പരിപാടിയിൽ മന്ത്രി സജിചെറിയാൻ, ചിഫ് സെക്രട്ടറി എ. ജയതിലക്, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദുബൈ അമിറ്റി സ്‌കൂൾ ഗ്രൗണ്ടിലാണ് രണ്ടുദിവസം നീളുന്ന കേരളോത്സവം അരങ്ങേറുക. ഡിസംബർ ഒന്ന്, രണ്ട് തിയതികളിൽ വൈകുന്നേരം നാല് മുതലാണ് പരിപാടികൾ. ഒരുലക്ഷത്തോളം പേരെയാണ് ഇത്തവണ മേളയിൽ പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഡിസംബർ ഒന്നിന് വൈകുന്നേരം ആറരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കേരളോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗായകൻ വിധുപ്രതാപ്, രമ്യാനമ്പീശൻ, മസാല കോഫി ബാൻഡ് എന്നിവർ സംഗീത നിശയൊരുക്കും. 500 പേർ അണിനിരക്കുന്നതാണ് ഇത്തവണത്തെ മെഗാതിരുവാതിര.

നാട്ടിലെ ഉൽസവം പോലെ നിരവധി സ്റ്റാളുകളും ആനചമയം, കുടമാറ്റം, തെരുവ് നാടകം, ഒപ്പന, സൈക്കിൾ യഞ്ജം തുടങ്ങി വിവിധ പരിപാടികളോടെയാണ് കേരളോത്സവും ഒരുക്കുന്നത്. മുഖ്യമന്ത്രി നടത്തുന്ന ഗൾഫ് പര്യടനത്തിന്റെ സമാപനം കുറിക്കുന്ന പൊതുപരിപാടിയും ഇതായിരിക്കും.സംഘാടകസമിതി അംഗങ്ങളായി ഷിജുബഷീർ, നൗഫൽ പട്ടാമ്പി, അനീഷ് മണ്ണാർക്കാട് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story