Quantcast

കുട്ടികൾക്ക് നേരെയുള്ള പീഡനം; ഷാർജ 'കനഫ്' പദ്ധതി ശക്തമാക്കുന്നു

'സേഫ് എഗെയ്ൻ' എന്ന പേരിൽ കുട്ടികളുടെ പുനരധിവാസമാണ് ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    10 Nov 2023 3:53 AM GMT

Child abuse
X

പീഡനത്തിന് ഇരയാകുന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഷാർജ സർക്കാർ തുടക്കമിട്ട കനഫ് പദ്ധതി കൂടുതൽ ശക്തമാക്കുന്നു.

ലൈംഗികമായും ശാരീരികമായും പീഡനമേൽക്കുന്ന കുട്ടികളുടെ പുനരധിവാസമാണ് പദ്ധതിയുടെ ലക്ഷ്യം. പീഡനം റിപ്പോർട്ട് ചെയ്യാൻ 800700 എന്ന നമ്പറിൽ വിളിക്കാം.

മൂന്നു വർഷം മുൻപ് തുടക്കമിട്ട പദ്ധതി ഇപ്പോൾ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ശക്തമാക്കുകയാണെന്ന് കനഫ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷാർജയിൽ താമസിക്കുന്ന പ്രവാസികളായ കുട്ടികൾക്കും പദ്ധതിയുടെ സേവനം ലഭിക്കും.

2020-ൽ ഔപചാരികമായി സ്ഥാപിതമായതാണ് കനഫ്. ദുരുപയോഗത്തിന് ഇരയായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സുരക്ഷയും നിയമപരവും മാനസികവും സാമൂഹികവുമായ പിന്തുണയും വാഗ്ദാനം ചെയ്യുകയാണ് പദ്ധതി.

ഷാർജയിലെ ഐക്കണിക് ഹൗസ് ഓഫ് വിസ്ഡത്തിൽ (HoW) നടത്തിയ പത്രസമ്മേളനത്തിൽ CSD ഡയറക്ടർ ജനറലും കനഫിന്റെ ഉന്നത സമിതി മേധാവിയുമായ ഹനാദി അൽ യാഫിയുടെ സാന്നിധ്യത്തിലാണ് പദ്ധതി വിശദീകരിച്ചത്. കനഫ് നേതാവ് അമീന അൽ റഫായിയും മറ്റു ഉന്നത ഉദ്യോഗസ്തറരും 'സേഫ് എഗെയ്ൻ' എന്ന പേരിൽ നടപ്പിലാക്കുന്ന പുതിയ പ്രോജക്ടിനുള്ള കൂട്ടായ ശ്രമങ്ങൾ എടുത്ത് പറഞ്ഞു. അവരുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുമെന്നും ഊന്നിപറഞ്ഞു.

TAGS :

Next Story