Quantcast

ട്രാക്ക്‌ലെസ് ട്രാമിന് സാധ്യതാപഠനം; ദുബൈ ട്രാമിന്റെ പാളങ്ങള്‍ ഒഴിവാക്കും

സാധ്യതാ പഠനം നടത്താന്‍ ചൈനീസ് കമ്പനിയുമായി ആര്‍.ടി.എ കരാര്‍ ഒപ്പിട്ടു

MediaOne Logo

Web Desk

  • Published:

    10 Feb 2022 12:26 PM IST

ട്രാക്ക്‌ലെസ് ട്രാമിന് സാധ്യതാപഠനം; ദുബൈ ട്രാമിന്റെ പാളങ്ങള്‍ ഒഴിവാക്കും
X

ദുബൈ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ട്രാമിന്റെ പാളങ്ങള്‍ ഒഴിവാക്കാന്‍ പഠനം ആരംഭിക്കുന്നു. ട്രാക്ക് രഹിത ട്രാം സര്‍വീസിന്റെ സാധ്യതാ പഠനം നടത്താന്‍ ചൈനീസ് കമ്പനിയുമായി ആര്‍.ടി.എ കരാര്‍ ഒപ്പിട്ടു.

ദുബൈയില്‍ നടന്ന മെന ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിലാണ് ചൈനയിലെ സി.ആര്‍.ആര്‍.സി സുസോ എന്ന കമ്പനിയുമായി ആര്‍.ടി.എ കരാര്‍ ഒപ്പിട്ടത്. ഓട്ടോണോമസ് റെയില്‍ റാപ്പിഡ് ട്രാന്‍സിറ്റ് എന്ന സംവിധാനം ദുബൈയില്‍ കൊണ്ടുവരുന്നതിനാണ് കമ്പനിയുമായി കരാര്‍. ട്രാം സര്‍വീസിന്റെ ഗുണമേന്‍മ ഇതൊടെ കൂടുതല്‍ മെച്ചപ്പെടും.

പാം ജുമൈറയിലേക്ക് സര്‍വീസ് നടത്തുന്ന മോണോ റെയിലില്‍ നോല്‍കാര്‍ഡ് വഴി പണമടക്കാന്‍ പാം ജുമൈറ ഡെവലപ്പര്‍മാരായ നഖീലുമായും കരാര്‍ ഒപ്പിട്ടു. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ മെട്രോ സ്റ്റേഷന്‍ പരിസരം വികസിപ്പിക്കുന്നതിന് ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കുമായും കരാര്‍ ഒപ്പിട്ടു.

TAGS :

Next Story