Quantcast

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായി സിയൽ ദുബൈ മറീന; ഇന്ന് തുറക്കും

റോക്കറ്റ്-ലിഫ്റ്റ്, 360° ലോഞ്ചുകൾ... ഉയരം കൂടിയ ഇൻഫിനിറ്റി പൂൾ...

MediaOne Logo

Web Desk

  • Published:

    15 Nov 2025 6:07 PM IST

Ciel Dubai Marina becomes the world
X

സിയൽ ദുബൈ മറീന | കടപ്പാട്: ഖലീജ് ടൈംസ്‌ |

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായി സിയൽ ദുബൈ മറീന. 82 നിലകളിലായി മനോഹര വാസ്തുവിദ്യയോടെ നിർമിച്ചതാണ് ഈ ഹോട്ടൽ. ഏറ്റവും പുതിയ കൂട്ടിച്ചേർക്കലോടെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ എന്ന പേര് സ്വന്തമാക്കിയത്. ഹോട്ടലിൽ ഇന്ന് മുതൽ ബുക്കിങ്ങുകൾ സ്വീകരിക്കും. ദുബൈ മറീനയിൽ സ്ഥിതി ചെയ്യുന്ന ലൈഫ്സ്‌റ്റൈൽ ആഡംബര ഹോട്ടലിന് 377 മീറ്ററാണ് ഉയരം.

800-ലധികം മുറികൾ, എട്ട് ഡൈനിംഗ് ഡെസ്റ്റിനേഷനുകൾ, മൂന്ന് ഔട്ട്ഡോർ നീന്തൽക്കുളങ്ങൾ (ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഫിനിറ്റി പൂൾ ഉൾപ്പെടെ), ഒരു ആഡംബര സ്പാ, ഒരു ജിംനേഷ്യം എന്നിവ ഹോട്ടലിൽ ഉണ്ട്.

ലോകത്തിലെ ഏറ്റവും ഉയരും കൂടിയ പത്ത് ഹോട്ടലുകളിൽ ഏഴും ദുബൈയിലാണ്. ഗെവോറ ഹോട്ടൽ, ജെഡബ്ല്യു മാരിയറ്റ് മാർക്വിസ്, റോസ് റെയ്ഹാൻ ബൈ റൊട്ടാന, ബുർജ് അൽ അറബ്, ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടൽ, ടവർ പ്ലാസ ഹോട്ടൽ എന്നിവയാണ് സിയലിന് പുറമേ ദുബൈയിലുള്ളത്.

ചിത്രങ്ങൾക്ക് കടപ്പാട്: ഖലീജ് ടൈംസ്‌

TAGS :

Next Story