Quantcast

എയർ അറേബ്യ യാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ; ഷാർജ മുവൈലയിലും സൗകര്യം

യാത്രക്ക് 24 മണിക്കൂർ മുതൽ 8 മണിക്കൂർ മുമ്പ് വരെ ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാം.

MediaOne Logo

Web Desk

  • Published:

    13 Jun 2023 6:08 PM GMT

എയർ അറേബ്യ യാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ; ഷാർജ മുവൈലയിലും സൗകര്യം
X

ഷാർജ: എയർ അറേബ്യ യാത്രക്കാർക്ക് ഇനി ഷാർജയിലെ മുവൈലയിൽ ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാം. സിറ്റി ചെക്ക് ഇൻ സംവിധാനം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് മുവൈലയിൽ ഈ സൗകര്യം ഏർപ്പെടുത്തിയത്.

ഷാർജ മുവൈലയിൽ അൽമദീന ഷോപ്പിങ് സെന്ററിന് എതിർവശത്താണ് പുതിയ സിറ്റി ചെക്ക് ഇൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ കേന്ദ്രം പ്രവർത്തനസജ്ജമായിരിക്കും. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിന് മുമ്പ് മുതൽ 8 മണിക്കൂർ മുമ്പ് വരെ യാത്രക്കാർക്ക് ഇവിടെ ലഗേജ് ഏൽപിച്ച് ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാം.

വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് പുറമെ എയർപോർട്ടിലെ ചെക്ക് ഇൻ ക്യൂവിലെ തിരക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ സൗകര്യം. നിലവിൽ എയർ അറേബ്യക്ക് അബൂദബിയിൽ അഞ്ച് കേന്ദ്രങ്ങളിലും, അജ്മാൻ സഫീർ മാൾ, ഷാർജ സഫീർ മാൾ, റാസൽഖൈമ അൽനഖീൽ എന്നിവിടങ്ങളിലും സിറ്റി ചെക്ക് ഇൻ സംവിധാനമുണ്ട്.

TAGS :

Next Story