ക്ലാസിക് ഗ്ലോബൽ പ്രവർത്തനം തുടങ്ങി; എല്ലാവിധ സേവനങ്ങളും ലഭ്യം
വിപുലമായ സൗകര്യത്തോടെയുള്ളതാണ് അൽ തവാർ സെൻററിലെ ക്ലാസിക് ഗ്ലോബൽ

ദുബൈ: ദുബൈയിലെ സർക്കാർ സേവനദാതാക്കളുടെ പ്രമുഖ കേന്ദ്രമായ ഖിസൈസ് അൽ തവാർ സെൻററിൽ ക്ലാസ്സിക്ക് ഗ്ലോബൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. എല്ലാവിധ സർക്കാർ സേവനങ്ങളും ബിസിനസ് സെറ്റപ് സൗകര്യങ്ങളും പൂർണ സമയം ലഭ്യമാകുന്നു എന്നതാണ് കേന്ദ്രത്തിന്റെ പ്രത്യേകത.
വിപുലമായ സൗകര്യത്തോടെയുള്ളതാണ് അൽ തവാർ സെൻററിലെ ക്ലാസിക് ഗ്ലോബൽ. വിവിധസേവനങ്ങൾക്കായി പ്രതേകസെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇത് എല്ലാ സേവനങ്ങളുംവേഗത്തിലാക്കാൻ സഹായകമാകും
ക്ലാസിക് ഗ്ലോബൽ ഉദ്ഘാടനം അബ്ദുൽഅസീസ്ഹസ്സൻ അൽ ശൈഖ് നിർവഹിച്ചു. 24 മണിക്കൂർഎല്ലാ സർക്കാർ സേവനങ്ങളും ലഭ്യമാണെന്നതാണ് അൽ തവാർ സെൻററിെൻ പ്രത്യേകത. നിരവധി അറബ് പ്രമുഖരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഉദ്ഘാടന ചടങ്ങ്. ശൈഖ് ഫൈസൽമുഅല്ല, ശൈഖ് ഉബൈദ്സുഹൈൽ അൽ മക്തൂം, ശൈഖ് യാഖൂബ് അലി, വലീദ്ഇബ്രാഹിം അൽ അലിഎന്നിവർ മുഖ്യാതിഥികൾആയിരുന്നു. ഉത്‌ഘാടന ഭാഗമായി നിരവധി പാക്കേജുകളും ഇളവുകളും ഒരുക്കിയതായി ക്ലാസ്സിക്ക് ഗ്ലോബൽ സി ഇ ഒസാദിക്ക് അലി പറഞ്ഞു
classicglobal.ae പോർട്ടലിലൂടെനിരവധി സേവനങ്ങൾ ഉഭഭോക്താക്കൾക്ക് എളുപ്പം ലഭ്യമാക്കിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. ഡിജിറ്റൽഡോക്യൂമെന്റസ്, മുന്നറിയിപ്പ് സന്ദേശങ്ങൾ, പൂർണസമയ ഓൺലൈൻ ഹെൽപ് ഡെസ്‌ക്, സമഗ്ര സർക്കാർ സേവന സൗകര്യം എന്നിവ പൂർണാർഥത്തിൽ ഉറപ്പാക്കാൻ ക്ലാസിക് ഗ്ലോബൽ സജ്ജമായിരിക്കുമെന്നും സാരഥികൾ വ്യക്തമാക്കി.
Adjust Story Font
16

