ബഹിരാകാശത്ത് നടന്ന ആദ്യ അറബ് വംശജൻ സുൽത്താൻ അൽ നിയാദിക്ക് അഭിനന്ദന പ്രവാഹം
ഏഴ് മണിക്കൂറും ഒരു മിനുറ്റും നീണ്ടുനിന്ന ബഹിരാകാശ നടത്തമാണ് നിയാദി പൂർത്തിയാക്കിയത്

സുൽത്താൻ അൽ നിയാദി
ദുബൈ: അറബ് ലോകത്തിന്‍റെ അഭിമാനമുയർത്തി ബഹിരാകാശത്ത് ആദ്യമായി നടന്ന സുൽത്താൻ അൽ നിയാദിക്ക് അഭിനന്ദനപ്രവാഹം. യു.എ.ഇ പ്രസിഡൻന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവർ നിയാദിയെ അഭിനന്ദിച്ചു.
സുൽത്താൻ അൽ നിയാദിയുടെ ആദ്യ ബഹിരാകാശ നടത്തത്തിലൂടെ ബഹിരാകാശ പര്യവേക്ഷണത്തിനും ശാസ്ത്ര പുരോഗതിക്കും യു.എ.ഇ അർത്ഥവത്തായ സംഭാവനകൾ നൽകുന്നത് തുടരുകയാണെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സുൽത്താൻ നിയാദി ഏഴ് മണിക്കൂറും ഒരു മിനിറ്റും നീണ്ടുനിന്ന ബഹിരാകാശ നടത്തം പൂർത്തിയാക്കിയത്.
Watch Video Report
Next Story
Adjust Story Font
16

