Quantcast

കോപ് 28 കാലാവസ്ഥ ഉച്ചകോടി: പാരമ്പര്യേതര ഊർജം മൂന്നിരട്ടിയാക്കും, പ്രഖ്യാപനവുമായി 117 രാജ്യങ്ങൾ

കാർബൺ ബഹിർഗമനം കുറക്കാൻ ഊർജോൽപാദന രംഗത്ത് വലിയ പരിവർത്തനത്തിനാണ് ലോകരാജ്യങ്ങൾ തീരുമാനമെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2023-12-02 19:00:27.0

Published:

2 Dec 2023 4:58 PM GMT

കോപ് 28 കാലാവസ്ഥ ഉച്ചകോടി: പാരമ്പര്യേതര ഊർജം മൂന്നിരട്ടിയാക്കും, പ്രഖ്യാപനവുമായി 117 രാജ്യങ്ങൾ
X

ദുബൈ: ആഗോളതലത്തിൽ പാരമ്പര്യേതര ഊർജോൽപാദനം മൂന്നിരട്ടി വർധിപ്പിക്കുമെന്ന് ദുബൈയിൽ നടക്കുന്ന കോപ് 28 കാലാവസ്ഥ ആഗോള ഉച്ചകോടിയിൽ ലോകരാജ്യങ്ങൾ പ്രഖ്യാപിച്ചു.

നാല് വൻകരകളിലെ 20 രാജ്യങ്ങൾ ആണവോർജ ഉൽപാദനം മൂന്നിരിട്ടിയാക്കുമെന്നും പ്രഖ്യാപനം നടത്തി.

കാർബൺ ബഹിർഗമനം കുറക്കാൻ ഊർജോൽപാദന രംഗത്ത് വലിയ പരിവർത്തനത്തിനാണ് ലോകരാജ്യങ്ങൾ തീരുമാനമെടുത്തത്. 2050 ഓടെ ആണവോർജോൽപാദനം മൂന്നിരട്ടിയാക്കുമെന്ന് യു.എ.ഇ, യു.എസ്, യു.കെ, ജപ്പാൻ, കൊറിയ എന്നിവയടക്കം 20 രാജ്യങ്ങളാണ് തീരുമാനിച്ചത്.

പാരമ്പര്യേതര ഊര്‍ജ ഉപയോഗം മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് 11,000 ജിഗാ വാട്‌സിലെത്തിക്കാനും ഉച്ചകോടിൽ ധാരണയായി. ഇതു സംബന്ധിച്ച ധാരണയിൽ 117 രാജ്യങ്ങള്‍ ഒപ്പുവച്ചു. പെട്രോളും ഡീസലും കല്‍ക്കരിയുമടക്കമുള്ള രീതികളില്‍ നിന്നും പുനരുപയോഗ ഊര്‍ജ്ജത്തിലേക്ക് മാറണമെന്നതായിരുന്നു പ്രധാന നിര്‍ദേശം. ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിലേക്ക് 300 കോടി ഡോളര്‍ നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.

TAGS :

Next Story