Quantcast

ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് ദുബൈയിൽ നാളെ തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ലോകനേതാക്കള്‍ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    29 Nov 2023 5:59 PM GMT

COP28 global climate summit will begin tomorrow in Dubai,
X

അബൂദബി: കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച ചർച്ചകൾക്കായി​ലോകം വ്യാഴാഴ്ച മുതൽ യു.എ.ഇയിൽ സംഗമിക്കും. യു.എൻ നേതൃത്വത്തിലുള്ള വാർഷിക കാലാവസ്ഥ ഉച്ചകോടിയുടെ 28ാം എഡിഷൻ​​ ദുബൈ എക്സ്​പോ സിറ്റിയിലാണ്​ നടക്കുക.​ ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളിൽ നിന്നുള്ള ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിക്കെത്തും.

കാലാവസ്ഥാ വ്യതിയാനം, കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള നടപടികൾ, കാലാവസ്ഥാ ധനകാര്യം തുടങ്ങിയ വിഷയങ്ങളിൽ ചൂടേറിയ ചർച്ചകൾക്കാകും കോപ്പ്​ 28 സാക്ഷ്യംവഹിക്കുക. ചാൾസ്​ രാജാവ്​, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ അറബ്​ ഭരണാധികാരികൾ തുടങ്ങിയവർ സമ്മേളനത്തിനായി ദുബൈയിലെത്തും​. യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ എത്തില്ല.

സമ്മേളനവേദി ബ്ലൂ സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്​. രാഷ്ട്രനേതാക്കളുടെ കൂടിക്കാഴ്ചകളും പ്രഭാഷണങ്ങളും നടക്കുന്നത് ​ബ്ലൂ സോണിലായിരിക്കും. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ്​ ഈ വേദിയിൽ പ്രധാന ചടങ്ങുകൾ ഒരുക്കിയിട്ടുള്ളത്​. ഗ്രീൻ സോണിൽ ഡിസംബർ മൂന്നാം തിയ്യതി മുതൽ ആരംഭിക്കുന്ന പരിപാടികളിൽ പൊതുജനങ്ങൾക്ക് ​പ്രവേശനം അനുവദിക്കും. ലോകത്തി​െൻറയും തലമുറകളുടെയും ഭാവി നിർണയിക്കുന്ന സമ്മേളനം എന്ന പ്രത്യേകത കൂടിയുണ്ട്​ കോപ്പ്​ 28ന്​.

കാലാവസ്ഥാ ആക്ടിവിസ്റ്റുകൾക്ക്​ പ്രതിഷേധിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമായി ഇവിടെ പ്രത്യേകമായ സ്ഥലം നിശ്ചയിച്ചിട്ടുമുണ്ട്​. ഉച്ചകോടിയുടെ പ്രതിദിന അജണ്ട നേരത്തെ നിശ്ചയിക്കുകയും സമ്മേളന പ്രതിനിധികൾക്ക്​ കൈമാറുകയും ചെയ്​തു. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ചേർന്ന യോഗത്തിലാണ്​ അജണ്ടകൾക്ക് ​അംഗീകാരമായത്​. ഉച്ചകോടി ലോകത്തിനു ​നല്ല വാർത്തകൾ സമ്മാനിക്കുമെന്ന് ​കോപ്​28 പ്രസിഡൻറും യു.എ.ഇ​ മന്ത്രിയുമായ ഡോ. സുൽത്താൻ അൽ ജാബിർ കഴിഞ്ഞ ദിവസം ശുഭപ്രതീക്ഷ പങ്കുവെച്ചു.

Summary: COP28 global climate summit begins tomorrow in Dubai

TAGS :

Next Story