Quantcast

കോവിഡ്​ വ്യാപനം: യു.എ.ഇയിൽ ചില ജീവനക്കാർക്ക്​ വർക്​ ഫ്രം ഹോമിന് ​അനുമതി

ജീവനക്കാർക്ക്​ പ്രതിബന്ധങ്ങളില്ലെങ്കിൽ ഓഫീസിൽ എത്തിയും ജോലി ചെയ്യാൻ അനുമതിയുണ്ട്

MediaOne Logo

ijas

  • Updated:

    2021-12-30 19:20:49.0

Published:

30 Dec 2021 7:18 PM GMT

കോവിഡ്​ വ്യാപനം: യു.എ.ഇയിൽ ചില ജീവനക്കാർക്ക്​ വർക്​ ഫ്രം ഹോമിന് ​അനുമതി
X

യു.എ.ഇയിലെ സർക്കാർ ജീവനക്കാരിൽ ചില വിഭാഗത്തിൽ പെട്ടവർക്ക്​ വർക്​ ഫ്രം ഹോമിന് ​അനുമതി നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ്​ ഹ്യൂമൻ റിസോഴ്‌സാണ്​ ഇത്​ സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്​. ആറാം തരത്തിൽ കുറഞ്ഞ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുള്ള മാതാക്കൾ, ദൃഢനിശ്​ചയ വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികളുടെ മാതാക്കൾ, ഗുരുതര രോഗികളായ കുട്ടികളുടെ മാതാക്കൾ, ഭാര്യമാർ ആരോഗ്യ വകുപ്പിലോ വിദ്യഭ്യാസ വകുപ്പിലോ ജീവനക്കാരായവർ എന്നിവർക്കാണ്​ വിദൂര ജോലിക്ക്​ അനുമതി നൽകിയിരിക്കുന്നത്​.

ജീവനക്കാർക്ക്​ പ്രതിബന്ധങ്ങളില്ലെങ്കിൽ ഓഫീസിൽ എത്തിയും ജോലി ചെയ്യാൻ അനുമതിയുണ്ട്​. ഇത്​ സംബന്ധിച്ച്​ ഫെഡറൽ സർക്കാറിന്​ കീഴിലെ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും സർക്കുലർ അയച്ചിട്ടുണ്ട്​. ഓരോ ഡിപ്പാർട്ട്മെന്‍റിലെയും ആകെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലാകണം ജോലി രീതി സ്വീകരിക്കുന്നതെന്ന്​ നിർദേശത്തിൽ വ്യക്​തമാക്കിയിട്ടുണ്ട്​.

അബൂദബി അടക്കമുള്ള ചില എമിറേറ്റുകളിൽ രണ്ടാഴ്ചത്തേക്ക്​ സ്കൂളുകളിൽ നേരിട്ടുള്ള പഠനം ഒഴിവാക്കിയിട്ടുണ്ട്​. കുട്ടികളുടെ ഓൺലൈൻ പഠനം കൂടി കണക്കിലെടുത്താണ്​ മാതാക്കൾക്ക്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാനുള്ള അനുമതി നൽകിയിട്ടുള്ളത്. രാജ്യത്ത്​ കോവിഡ്​ കേസുകളിൽ വർധനവ്​ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ്​ നിയന്ത്രണങ്ങൾ ശക്​തമാക്കിയത്​. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 2366 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

TAGS :

Next Story