കോവിഡ് പരിശോധന നിരക്കില്‍ ഏകീകരണവുമായി യു.എ.ഇ
150 ദിർഹം വരെ മുടക്കിയായിരുന്നു പലരും കോവിഡ് പരിശോധന നടത്തിയിരുന്നത്.

യു.എ.ഇയിൽ കോവിഡ് പരിശോധന നിരക്ക് ഏകീകരിച്ചു. പി.സി.ആർ പരിശോധനക്ക് 50 ദിർഹമിൽ കൂടുതൽ ഈടാക്കരുതെന്ന് സർക്കാർ നിർദേശം നൽകി. വിദ്യാർഥികൾക്ക് 'സേഹ' കേന്ദ്രങ്ങളിൽ പി സി ആർ സൗജന്യമായിരിക്കും.
നിലവിൽ 65 മുതൽ 150 ദിർഹം വരെയാണ് വിവിധ സ്ഥാപനങ്ങൾ പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത്. മലയാളികൾ അടക്കം പ്രവാസികൾക്ക് ആശ്വാസം പകരുന്ന നടപടിയാണിത്. നാട്ടിലേക്ക് പോകാനടക്കം വിവിധ ആവശ്യങ്ങൾക്ക് നിരന്തരമായി പി.സി.ആർ പരിശോധന യു.എ.ഇയിൽ ആവശ്യമാണ്.
150 ദിർഹം മുടക്കിയായിരുന്നു പലരും പരിശോധന നടത്തിയിരുന്നത്. ഇതാണ് മൂന്നിലൊന്നായി ചുരുങ്ങിയത്. 24 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, സേഹയുടെ ആരോഗ്യ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് സൗജന്യ പരിശോധന ഏർപെടുത്തുമെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾക്ക് പരിശോധന നിർബന്ധമാക്കിയ സാഹചര്യത്തിലാണ് പരിശോധന സൗജന്യമാക്കിയത്. അബൂദബിയിലെയും അജ്മാനിലെയും കുട്ടികൾക്ക് മാസത്തിൽ രണ്ട് തവണ പരിശോധന നടത്തണം.
Adjust Story Font
16

