ബിപർജോയ് ചുഴലിക്കാറ്റ്; നേരിടാൻ സജ്ജമെന്ന് യു.എ.ഇ
എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി സുരക്ഷാ സംഘം അറിയിച്ചു

ദുബൈ: ബിപര്‍ജോയ് ചുഴലിക്കാറ്റിനെ നേരിടാന്‍ പൂര്‍ണസജ്ജമാണെന്ന് യു.എ.ഇ. ദേശീയ ദുരന്തനിവാരണ സമിതി. ചുഴലിക്കാറ്റ് കാര്യമായ പ്രത്യാഘാതം ഉണ്ടാക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. എങ്കിലും എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി സുരക്ഷാ സംഘം അറിയിച്ചു. ദേശീയ ദുരന്തനിവാരണ സമിതി, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, കാലാവസ്ഥാ കേന്ദ്രം എന്നിവ സംയുക്തമായാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
Next Story
Adjust Story Font
16