Quantcast

യു.എ.ഇയില്‍ നാളെ ഡാവിഞ്ചി ഗ്ലോ പ്രതിഭാസം ദൃശ്യമാകും

ഈ സമയം നല്ലൊരു ക്യാമറയില്‍ ചിത്രമെടുത്താല്‍ ചന്ദ്രനിലെ കലകള്‍പോലും വ്യക്തമായി കാണാനാവുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-18 13:23:16.0

Published:

18 May 2023 6:50 PM IST

Da Vinci glow, UAE, cosmic phenomenon, യു.എ.ഇ, ഡാവിഞ്ചി ഗ്ലോ പ്രതിഭാസം,
X

ദുബൈ: യു.എ.ഇയില്‍ വെള്ളിയാഴ്ച വൈകീട്ട് 6.45 ന് ഡാവിഞ്ചി ഗ്ലോ പ്രതിഭാസം ദൃശ്യമാകും. യു.എ.ഇ നിവാസികള്‍ക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് ഡാവിഞ്ചി ഗ്ലോ അഥവാ 'ഭൗമത്തിളക്കം' എന്ന പ്രതിഭാസം നേരിട്ട് കാണാം. സൂര്യപ്രകാശമേറ്റുള്ള ഭൂമിയുടെ തിളക്കം ചന്ദ്രനിലുണ്ടാക്കുന്ന നിലാവാണ് 'ഡാവിഞ്ചി ഗ്ലോ' എന്ന പേരില്‍ അറിയപ്പെടുന്നത്. സൂര്യരശ്മി കൊണ്ട് ചന്ദ്രന്‍റെ ചെറിയൊരു ഭാഗം ഏറെ തിളങ്ങിക്കാണുമ്പോള്‍ ബാക്കിയുള്ള ഭാഗം ഭൂമിയുടെ വെളിച്ചം കൊണ്ട് തിളങ്ങുമെന്ന് സാരം. ഈ സമയം നല്ലൊരു ക്യാമറയില്‍ ചിത്രമെടുത്താല്‍ ചന്ദ്രനിലെ കലകള്‍പോലും വ്യക്തമായി കാണാനാവുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. അമ്പിളിക്കലയിലെ ഈ കൗതുകത്തിന് ആദ്യമായി വിശദീകരണം നല്‍കിയത് പ്രശസ്ത ചിത്രകാരനായിരുന്ന ലിയണാര്‍ഡോ ഡാവിഞ്ചിയാണ്.

TAGS :

Next Story