Quantcast

യു.എ.ഇയിൽ 'ലിമിറ്റഡ്' തൊഴിൽ കരാറിലേക്ക് മാറാനുള്ള സമയപരിധി നീട്ടി

നേരത്തെയുണ്ടായ അനിശ്ചിതകാല തൊഴിൽ കരാർ യു.എ.ഇ സർക്കാർ പൂർണമായും ഒഴിവാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-30 19:06:03.0

Published:

30 Jan 2023 3:06 PM GMT

employment contracts limited in UAE extended
X

ദുബായ്: യു.എ.ഇയിൽ കാലപരിധി നിശ്ചയിച്ചുള്ള തൊഴിൽ കരാറിലേക്ക്(ലിമിറ്റഡ് കോണ്‍ട്രാക്ട്) മാറാനുള്ള സമയപരിധി നീട്ടി. 2023 ഡിസംബർ 31 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ഫെബ്രുവരി രണ്ടായിരുന്നു നേരത്തെ നൽകിയ അവസാന തിയതി. ജീവനക്കാരുടെ മുഴുവൻ തൊഴിൽകരാറുകൾ സമയപരിധിക്കുള്ള മാറ്റിയെഴുതാനുള്ള നെട്ടോട്ടമോടിയിരുന്ന സ്ഥാപനങ്ങൾക്ക് ആശ്വാസമേകളുന്ന തീരുമാനമാണിത്.

യു എ ഇയിൽ കരാർ കാലപരിധിയുടെ അടിസ്ഥാനത്തിൽ അൺ ലിമിറ്റഡ് കോൺട്രാക്ട്, ലിമിറ്റഡ് കോൺട്രാക്ട് എന്നിങ്ങനെ രണ്ട് തരം തൊഴിൽകരാറുകളാണ് ഉണ്ടായിരുന്നു. കഴിഞ്ഞവർഷം പ്രഖ്യാപിച്ച പുതിയ തൊഴിൽ നിയമപ്രകാരം അൺലിമിറ്റഡ് കോൺട്രാക്ടുകൾ നിർത്തലാക്കി. എല്ലാ തൊഴിൽകരാറുകളും നിശ്ചിതസമയത്തേക്കുള്ള ലിമിറ്റഡ് കരാറുകളാക്കണം എന്ന നിബന്ധനവെച്ചു. ഈ നടപടി പൂർത്തിയാക്കാൻ ഫെബ്രുവരി രണ്ട് വരെ അനുവദിച്ച സമയമാണ് ഇപ്പോൾ നീട്ടി നൽകിയിരിക്കുന്നത്.

TAGS :

Next Story