യു.എ.ഇ ദേശീയദിനം: ഡിസംബര്‍ രണ്ടിനും മൂന്നിനും പൊതുഅവധി
ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധിയാണ് നൽകേണ്ടതെന്നു മന്ത്രാലയം

ദുബൈ: ദേശീയദിനം പ്രമാണിച്ച് യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഡിസംബർ രണ്ടിനും മൂന്നിനും അവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധിയാണ് നൽകേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ, യു.എ.ഇയിലെ വാരാന്ത്യ അവധി ദിവസങ്ങളായ ശനിയും ഞായറുമാണ് ദേശീയദിന അവധിയും കടന്നുവരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഡിസംബർ ഒന്നിന് യു.എ.ഇ രക്തസാക്ഷിദിനത്തിൽ പൊതുഅവധി നൽകിയിരുന്നു. എന്നാൽ, ഈവർഷം ഡിസംബർ ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ചിട്ടില്ല.
Next Story
Adjust Story Font
16

