Quantcast

'ഡിക്ഷണറി ഓഫ് മാപ്പിള മാര്‍ട്ടിയേഴ്‌സ്' പ്രതിഷേധ പുസ്തകം; ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു

മലബാര്‍ സമരം, ഹിന്ദുത്വ രാഷ്ട്രീയത്തെ പല രീതിയില്‍ അസ്വസ്ഥപെടുത്തുന്നതു കൊണ്ടാണ് സംഘ് ഭരണകൂടത്തിന്റെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് മാപ്പിള പോരാളികളെ ഐ.സി.എച്ച്.ആര്‍ വെട്ടിമാറ്റുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-10 06:53:01.0

Published:

10 Nov 2021 6:50 AM GMT

ഡിക്ഷണറി ഓഫ് മാപ്പിള മാര്‍ട്ടിയേഴ്‌സ് പ്രതിഷേധ പുസ്തകം; ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു
X

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (കഇഒഞ) രക്തസാക്ഷി നീഘണ്ടുവില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വെട്ടിമാറ്റിയ മലബാര്‍ സമര രക്തസാക്ഷികളുടെ പേരുകള്‍ ക്രോഡീകരിച്ച് എസ്.ഐ.ഒ കേരള തയ്യാറാക്കിയ പ്രതിഷേധ പുസ്തകം 'ഡിക്ഷണറി ഓഫ് മാപ്പിള മാര്‍ട്ടിയേഴ്‌സ്' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സുല്‍ത്താന്‍ വാരിയന്‍കുന്നന്‍ ഗ്രന്ഥകാരന്‍ റമീസ് മുഹമ്മദ് ബ്രിട്ടനിലെ മുസ്ലിം വേള്‍ഡ് ബുക്‌ഷോപ്പ് പ്രൊജക്റ്റ് ലീഡര്‍ ഇദ്രീസ് മിയേഴ്സിന് നല്‍കി പ്രകാശനം ചെയ്തു.

മലബാര്‍ സമരം, ഹിന്ദുത്വ രാഷ്ട്രീയത്തെ പല രീതിയില്‍ അസ്വസ്ഥപെടുത്തുന്നതു കൊണ്ടാണ് സംഘ് ഭരണകൂടത്തിന്റെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് മാപ്പിള പോരാളികളെ ഐ സി എച്ച് ആര്‍ വെട്ടിമാറ്റുന്നത്. സംഘ് പരിവാരിന്റെ ഗുഡ് ലിസ്റ്റില്‍ ഇല്ലെന്നത് തന്നെയാണു വാരിയന്‍ കുന്നന്റെയും ആലി മുസ്ലിയാരുടെയും മഹത്വമെന്നും സംഘ് ചരിത്രാഖ്യാനത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതിന്റെ പേരില്‍ തന്നെയാകും ചരിത്രം കൂടുതല്‍ കാലം അവരെ ഓര്‍ക്കുകയെന്നും അതിനാല്‍ ആ ചരിത്ര പോരാട്ടങ്ങളെയും പോരാളികളെയും കൂടുതല്‍ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ എസ്.ഐ.ഒ പ്രതിഷേധ പുസ്തകം എന്ന പേരില്‍ മലബാര്‍ വിപ്ലവ പോരാളികളുടെ നിഘണ്ടു തയ്യാറാക്കിയത്. പരിപാടിയില്‍ മെഹര്‍ബാന്‍, യൂത്ത് ഇന്ത്യ താഹ അബ്ദുല്ല ഹൈദര്‍ കെപി എന്നിവര്‍ പങ്കെടുത്തു.

TAGS :

Next Story