Quantcast

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂലൈ മുതല്‍ പണമടക്കേണ്ടതുണ്ടോ..?

MediaOne Logo

ഹാസിഫ് നീലഗിരി

  • Updated:

    2022-06-26 13:37:58.0

Published:

26 Jun 2022 1:36 PM GMT

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്   ബാഗുകള്‍ക്ക് ജൂലൈ മുതല്‍ പണമടക്കേണ്ടതുണ്ടോ..?
X

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി ജൂലൈ ഒന്നു മുതല്‍ ഉപഭോക്താക്കള്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം നല്‍കേണ്ടി വരുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഇതിന്റെ ഭാഗമായി ചില റീട്ടെയിലര്‍മാര്‍ ഓണ്‍ലൈന്‍ ഡെലിവറികള്‍ക്ക് ജൂലൈ ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ നല്‍കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ്. പ്ലാസ്റ്റിക്, പേപ്പര്‍, ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് മെറ്റീരിയലുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകള്‍ക്കും 25 ഫില്‍സ് വീതമാണ് നിര്‍ബന്ധിത താരിഫ് ഈടാക്കുക.

പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയാണ് രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത്തരം ബാഗുകള്‍ പൂര്‍ണ്ണമായും ദുബൈയില്‍നിന്ന് നിരോധിക്കാന്‍ എമിറേറ്റ് പദ്ധതിയിട്ടിരിക്കുന്നത്. ഈ രണ്ടുവര്‍ഷത്തിനുള്ളില്‍ ഉപഭോക്താക്കള്‍ ഇതിനോട് പൊരുത്തപ്പെടുമെന്നാണ് അധികാരികളുടെ പ്രതീക്ഷ.

ദുബൈയിലെ എല്ലാ സ്റ്റോറുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന ഓരോ ബാഗിനും 25 ഫില്‍സ് വീതം നിര്‍ബന്ധമായും ഈടാക്കണം. പുനരുപയോഗിക്കാവുന്ന തരത്തിലോ മറ്റോ ഉള്ള ഭാഗുകള്‍ സ്‌റ്റോറുകള്‍ നല്‍കുകയാണെങ്കില്‍ അവകള്‍ക്ക് വ്യത്യസ്ത ചാര്‍ജ് ഈടാക്കാമന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ പഴങ്ങളും പച്ചക്കറികളുമൊഴികെ മറ്റുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ വിതരണം ചെയ്യില്ലെന്നാണ് ചില വ്യാപാരികളുടെ തീരുമാനം. പകരം, ഉപഭോക്താക്കള്‍ക്ക് അവരുടെ ഓര്‍ഡറുകള്‍ സ്ഥിരമായി ഉപയോഗിക്കാവുന്ന തരത്തിലുള്ള ബാഗുകള്‍, പ്രത്യേക ചാര്‍ജ് നല്‍കി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. പാക്കിങ് ചെയ്യല്‍ നിര്‍ബന്ധമില്ലാത്ത വസ്തുക്കള്‍ അത്തരത്തിലും ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യമൊരുക്കും.

50 ഫില്‍സിന് പുനരുപയോഗിക്കാവുന്ന ബാഗുകളും, 2.50 ദിര്‍ഹത്തിന് തുണി ബാഗുകളും കാര്‍ബോഡ് ബോക്‌സുകളുമടക്കം വിപുലമായ ബദലുകളാണ് പല വ്യാപാര സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്. ഷോപ്പിങ്ങിനിറങ്ങുന്നവര്‍ വീട്ടില്‍നിന്ന് തന്നെ സ്വന്തം ബാഗുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നാണ് അധികൃതരുടെ ഉപദേശം.

ഈ മാസം ഒന്നുമുതല്‍, അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ നിരോധിച്ചിരുന്നു. ഇത്തരം കപ്പുകള്‍, സ്ട്രോകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, കോട്ടണ്‍ ബഡ്സ് തുടങ്ങി 16 ഓളം ഉല്‍പന്നങ്ങളും ഈ പരിധിയില്‍ വരും. ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇതിനകം തന്നെ പുതിയ ഇനം പേപ്പര്‍ ബാഗുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

TAGS :

Next Story