Quantcast

യു.എ.ഇയിൽ അടുത്ത നീണ്ട പൊതു അവധി എന്നാണെന്നറിയാമോ ?

MediaOne Logo

Web Desk

  • Published:

    5 Jan 2023 1:00 PM GMT

യു.എ.ഇയിൽ അടുത്ത നീണ്ട   പൊതു അവധി എന്നാണെന്നറിയാമോ ?
X

യു.എ.ഇയിൽ പുതുവത്സരത്തോടനുബന്ധിച്ച് ലഭിച്ച വാരാന്ത്യ അവധിയെല്ലാം ആഘോഷമാക്കി, വീണ്ടും ജോലിത്തിരക്കുകളിലേക്ക് പ്രവേശിച്ചെങ്കിലും അടുത്ത അവധി പ്രതീക്ഷിച്ചിരിക്കുന്നവരാണ് മലയാളികളടക്കമുള്ള പ്രവാസികൾ.

ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഈ വർഷം നാല് നീണ്ട പൊതു അവധികളാണ് യു.എ.ഇയിലെ ജീവനക്കാർക്ക് ഇനി ലഭിക്കുക.

ഈദുൽ ഫിത്തറിനോടനുബന്ധിച്ചാണ് ആദ്യ അവധി. ഹിജ്‌രി കലണ്ടർ അനുസരിച്ച്, റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. ഗ്രിഗേറിയൻ കലണ്ടർ പ്രകാരം ഏകദേശം ഏപ്രിൽ 20 വ്യാഴം മുതൽ ഏപ്രിൽ 23 ഞായർ വരെ ആയിരിക്കും ഈ തീയതികൾ വരുന്നത്.

ഈ വർഷത്തെ രണ്ടാമത്തെ നീണ്ട അവധി അറഫാ ദിനത്തോടനുബന്ധിച്ചാണ് ലഭിക്കുക. മിക്കവാറും ആറ് ദിവസത്തോളം നീണ്ട അവധിയായിരിക്കും അന്ന് ലഭിക്കുക. ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂൺ 30 വെള്ളി വരെയായിരിക്കും അവധി. ശനി, ഞായർ ദിവസങ്ങളിലും അവധിയുള്ളവർക്കാണ് ആറ് ദിവസത്തെ നീണ്ട അവധി ലഭിക്കുക.

ഹിജ്റ വർഷാരംഭത്തോടൊണ് അടുത്ത നീണ്ട അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 21 വെള്ളിയാഴ്ചയും തുടർന്നുള്ള ശനി-ഞായർ ദിവസങ്ങളിലെ അവധിയും ചേർത്ത് മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയാണ് അന്ന് ലഭിക്കുക.

TAGS :

Next Story