Quantcast

ലോകകപ്പ്​ ആഘോഷം അതിരുവിടരുത്​: പൊതുസ്ഥലത്ത്​ മദ്യപാനം വേണ്ടെന്ന് ദുബൈ പൊലീസ്​

ലോകകപ്പിന്​ ഖത്തർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന നഗരമാണ്​ ദുബൈ

MediaOne Logo

Web Desk

  • Updated:

    2022-11-19 20:08:57.0

Published:

19 Nov 2022 8:05 PM GMT

ലോകകപ്പ്​ ആഘോഷം അതിരുവിടരുത്​: പൊതുസ്ഥലത്ത്​ മദ്യപാനം വേണ്ടെന്ന് ദുബൈ പൊലീസ്​
X

ലോകകപ്പിന്​ പന്തുരുളാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ ദുബൈയിലെ ഫാൻസിനും സന്ദർശകർക്കും​ നിർദേശങ്ങളുമായി ദുബൈ ​പൊലീസ്​. പൊതു സ്ഥലങ്ങളിൽ മദ്യപാനം അനുവദിക്കില്ലെന്നും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും പൊലീസ്​ അറിയിച്ചു.

ലോകകപ്പിന്​ ഖത്തർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന നഗരമാണ്​ ദുബൈ. ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ്​ നടക്കുന്ന ആറ്​ നഗരങ്ങളിൽ ഒന്നാണ്​ ദുബൈ.

എല്ലാ ഫുട്‌ബോൾ ​​പ്രേമികളെയും സ്വാഗതം ചെയ്യുന്നുവെന്നും പ്രദേശിക നിയമങ്ങൾ പാലിക്കണമെന്നും​ പൊലീസ്​ അറിയിച്ചു.

TAGS :

Next Story