ഡോ. ജോർജ് മാത്യൂവിന്റെ ഭാര്യ വത്സ മാത്യൂ അൽ ഐനിൽ അന്തരിച്ചു
2004 ൽ ഡോ. ജോർജ് മാത്യൂവിനും കുടംബത്തിനും യു.എ.ഇ സർക്കാർ പൗരത്വം നൽകി.

യു.എ.ഇ പൗരത്വം നൽകി ആദരിച്ച മലയാളിയും അൽഐൻ മെഡിക്കൽ ഡിസ്ട്രിക്റ്റ്ഡയറക്റ്ററുമായ ഡോ. ജോർജ് മാത്യൂവിൻ്റെ ഭാര്യ വത്സ മാത്യൂ (79) അന്തരിച്ചു. 1945 ൽ യമനിലെ ഏദനിലാണ് കെ.എം ബഞ്ചമിൻ,തങ്കമ ജോൺ എന്നിവരുടെ മകളായി വത്സ ജനിച്ചത്. 1964 ൽ St. തെരാസസ് കോളേജിൽ നിന്ന് ശാസ്ത്രത്തിൽ ബിരുധം നേടിയ ശേഷം 1966 ലാണ് ഡോ. ജോർജ് മാത്യൂവിനെ വിവാഹം കഴിക്കുന്നത്. 1967ൽ അൽ എനിലെത്തി. 58 വർഷമായി ഇവർ അൽ എനിലുണ്ട്.
2004 ൽ ഡോ. ജോർജ് മാത്യൂവിനും കുടംബത്തിനും യു.എ.ഇ സർക്കാർ പൗരത്വം നൽകി. അൽ ഐനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൻ്റെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനായി ക്രിയാത്മക ഇടപെടൽനടത്തിയിരുന്ന വത്സ ഇന്ത്യൻ സോഷ്യൽ സെൻ്റർ അൽ ഐൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. ഭർത്താവ് ഡോ. ജോർജ് മാത്യൂവും മകളും അൽ എനിൽ തന്നെയുണ്ട്. അന്ത്യ ശുശ്രൂഷകൾ നാളെ അൽ ഐൻ സെന്റ്. ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
Adjust Story Font
16

