അനാവശ്യമായി ഹോണടിക്കുന്ന ഡ്രൈവർമാർ സൂക്ഷിക്കുക; റഡാർ സംവിധാനവുമായി ദുബൈ
അമിതശബ്ദത്തിന് രണ്ടായിരം ദിർഹം മുതലാണ് പിഴ നൽകേണ്ടി വരിക
ദുബൈ: ദുബൈയിൽ അനാവശ്യമായി ഹോണടിക്കുന്ന ഡ്രൈവർമാർ ഇനി സൂക്ഷിക്കണം. വാഹനത്തിന്റെ ശബ്ദം നിരീക്ഷിക്കുന്ന റഡാറും റോഡിൽ വ്യാപകമാവുകയാണ്. അമിതശബ്ദത്തിന് രണ്ടായിരം ദിർഹം മുതലാണ് പിഴ നൽകേണ്ടി വരിക.
അനാവശ്യമായി ഹോണടിക്കുന്നവർ മാത്രമല്ല മറ്റുള്ളവർക്ക് ശല്യമാകുന്ന എന്ത് തരം ശബ്ദവും വാഹനത്തിൽ നിന്നുയർന്നാൽ ദുബൈയിലെ റഡാറുകളിൽ കുടുങ്ങും. നിലവിൽ ദുബൈ നഗരത്തിലെ ചിലയിടങ്ങളിൽ ഇത്തരം റഡാറുകൾ നിലവിലുണ്ടെങ്കിലും ഇത് വ്യാപിക്കാനാണ് ദുബൈ പൊലീസിന്റെ തീരുമാനം. രണ്ടായിരം ദിർഹം പിഴ മാത്രമല്ല അമിതശബ്ദത്തിന് 12 ബ്ലാക്ക് പോയന്റ് ലൈസൻസിൽ വീഴും. വാഹനം പിടിച്ചെടുക്കും. വാഹനം വിട്ടുകിട്ടാൻ പതിനായിരം ദിർഹം വേറെ അടക്കേണ്ടി വരും. മാതൃകാ നഗരിക സമൂഹത്തെ സൃഷ്ടിക്കാനുള്ള ദുബൈ സർക്കാറിന്റെ പദ്ധതിയുടെ ഭാഗം കൂടിയാണ് ഇത്തരം റഡാറുകൾ.
Next Story
Adjust Story Font
16

