Quantcast

വിശന്നിരിക്കേണ്ട... അബൂദബിയിൽ തലബാത്ത് ഓർഡറുമായി ഡ്രോൺ ഉടനെത്തും

ആദ്യ ഡെലിവറി ആഴ്ചകൾക്കുള്ളിൽ

MediaOne Logo

Web Desk

  • Published:

    12 Nov 2025 12:38 PM IST

Drone to arrive soon with Talabat order in Abu Dhabi
X

അബൂദബി: തലബാത്ത് ആപ്പ് വഴി ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഭക്ഷണ ഡെലിവറികൾ ആരംഭിക്കാനൊരുങ്ങി അബൂദബി. പരീക്ഷണ പറക്കൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആഴ്ചകൾക്കുള്ളിൽ ആദ്യ ഉപഭോക്തൃ ഓർഡർ നൽകാനായേക്കും.

തലബാത്ത് ആപ്പ് ഉപയോഗിച്ച് പലചരക്ക് സാധനങ്ങളും ഭക്ഷണവും ഓർഡർ ചെയ്യാമെന്ന് അവ തലബാത്ത് അടുക്കളയിൽ നിന്നോ റെസ്റ്റോറന്റിൽ നിന്നോ ഡ്രോപ്പ്-ഓഫ് സ്റ്റേഷനിലേക്ക് ഡ്രോൺ അവ എത്തിക്കുമെന്നും കെ2 സ്ട്രാറ്റജി വൈസ് പ്രസിഡന്റ് വലീദ് അൽ ബ്ലൂഷി പറഞ്ഞു.

അബൂദബി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നൂതന സാങ്കേതിക കമ്പനിയാണ് കെ2. ഡ്രിഫ്റ്റ്എക്സ് പ്രദർശനത്തിൽ രണ്ട് ഡ്രോണുകൾ പരീക്ഷണ പറക്കൽ നടത്തിവരികയാണ്. അബൂദബി ഓട്ടോണമസ് വീക്കിന്റെ ഭാഗമായി യാസ് മറീന സർക്യൂട്ടിലാണ് ഡ്രിഫ്റ്റ്എക്സ് പ്രദർശനം നടക്കുന്നത്.

ഡ്രിഫ്റ്റ്എക്സിൽ തലാബത്തുമായുള്ള കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നും അതിനുശേഷം പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നും വലീദ് അൽ ബ്ലൂഷി കൂട്ടിച്ചേർത്തു. നിലവിൽ ഒരു ഡ്രോപ്പ്-ഓഫ് സ്റ്റേഷൻ ഉണ്ടെന്നും അബൂദബിയിലുടനീളം ഡ്രോപ്പ്-ഓഫ് സ്റ്റേഷനുകൾ കണ്ടെത്തുമെന്നും അൽ ബ്ലൂഷി പറഞ്ഞു.

TAGS :

Next Story