Quantcast

ആഡംബര കാറും ലക്ഷകണക്കിന് രൂപയും; ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ അവസാനിക്കുമ്പോൾ കോളടിച്ച് മലയാളികൾ

മൊത്തം 30 ദശലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളായിരുന്നു ഇത്തവണ മേളയുടെ ഭാഗമായി ഏർപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    28 Jan 2022 3:55 PM GMT

ആഡംബര കാറും ലക്ഷകണക്കിന് രൂപയും; ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ അവസാനിക്കുമ്പോൾ കോളടിച്ച് മലയാളികൾ
X

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെലിന് തിരശീല വീഴാൻ ഇനി മൂന്ന് നാളുകൾ കൂടി. കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് ഇത്തവണയും ഷോപ്പിങ് മേള കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നറുക്കെടുപ്പിൽ വിജയികളായവർക്ക് ദുബൈ ഗ്ലോബൽ വില്ലേജിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

ദുബൈ ഷോപ്പിങ് മേളയിലെ നറുക്കെടുപ്പുകളിൽ മലയാളികളുടെ ജൈത്രയാത്ര തുടരുകയാണ്. ദുബൈയിൽ പ്രവാസിയായ തൃശൂർ സ്വദേശി ഷിജോ ജോയ് ആണ് ആഢംബര കാറും പണവും സമ്മാനമായി സ്വന്തമാക്കിയ പുതിയ ജേതാവ്. ഇൻഫിനിറ്റി ക്യൂ എക്‌സ് 80 കാറും ലക്ഷം ദിർഹവുമാണ് ഷിജോ ജോയ് സ്വന്തമാക്കിയത്.

നിരവധി ആകർഷക സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ ഡി.എസ്.എഫ് നൽകി വരുന്നത്. മൊത്തം 30 ദശലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളായിരുന്നു ഇത്തവണ മേളയുടെ ഭാഗമായി ഏർപ്പെടുത്തിയത്.

അഞ്ചാംവാരത്തിൽ പതിവുപോലെ 3 വിഭാഗങ്ങളിലായി ആറുപേരാണ് സ്വർണ നറുക്കെടുപ്പിൽ വിജയിച്ചത്. ഒന്നര മാസം ദൈർഘ്യമേറിയ ദുബൈ ഷോപ്പിങ് മേളക്കാണ് ഈ മാസാവസാനത്തോടെ വിരാമം കുറിക്കുക. ഇനിയുള്ള മൂന്നുദിവസം സമ്മാന പദ്ധതികളിൽ പങ്കെടുക്കാൻ കൂടുതൽ പേർ രംഗത്തു വരുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.

TAGS :

Next Story