Quantcast

തിരക്കിലേക്ക്​ വീണ്ടും ദുബൈ വിമാനത്താവളം; മൂന്നുമാസം 1.42കോടി യാത്രക്കാർ

ഈവർഷം രണ്ടാം പാദത്തിലെമൂന്നു മാസം 1.42കോടി യാത്രക്കാരാണ് ​വിമാനത്താവളം വഴി കടന്നുപോയത്​. കഴിഞ്ഞ വർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യു​മ്പോൾ വർധനവ്​ 191ശതമാനമാണ്​.

MediaOne Logo

Web Desk

  • Updated:

    2022-08-17 18:49:57.0

Published:

17 Aug 2022 6:35 PM GMT

തിരക്കിലേക്ക്​ വീണ്ടും ദുബൈ വിമാനത്താവളം; മൂന്നുമാസം 1.42കോടി യാത്രക്കാർ
X

കോവിഡ്​കാലത്തെ അതിവേഗം മറികടന്ന് ​പ്രതാപം വീണ്ടെടുത്ത്​ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. അവധിക്കാലം അവസാനിക്കാനിരി​ക്കെ, വിമാനത്താവളത്തിൽ ഇപ്പോൾ വൻതിരക്കാണ്​ അനുഭവപ്പെടുന്നത്​. അടുത്ത മാസം മുതൽ അനുകൂല കാലാവസ്​ഥ മുൻനിർത്തി ടൂറിസ്​റ്റുകളെ സ്വീകരിക്കാനുള്ള തയാറെടുപ്പും ഊർജിതമാണ്​. കോവിഡ്​ ഭീഷണി അകന്നതോടെയാണ്​ ദുബൈ വിമാനത്താവളം ഏതാണ്ട്​ പൂർവ സ്​ഥിതിയിലേക്ക്​ തിരിച്ചെത്തിയത്​.

ഈവർഷം രണ്ടാം പാദത്തിലെമൂന്നു മാസം 1.42കോടി യാത്രക്കാരാണ് ​വിമാനത്താവളം വഴി കടന്നുപോയത്​. കഴിഞ്ഞ വർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യു​മ്പോൾ വർധനവ്​ 191ശതമാനമാണ്​. വിമാനത്താവളത്തിലെ ഒരു റൺവേ നവീകരണ പ്രവർത്തനങ്ങൾക്കായി 45 ദിവസം അടച്ചിടേണ്ടി വന്നിട്ടും ഏപ്രിൽ മുതൽ ജൂൺ വരെ മാസങ്ങളിൽ വളർച്ച കൂടുകയാണ്​ചെയ്തതെന്ന്​ കണക്കുകൾ വ്യക്​തമാക്കുന്നു.

കോവിഡിനെ വിജയകരമായി മറികടക്കുമ്പോൾ തന്നെ ഉപഭോക്തൃ സേവന ഗുണനിലവാരം നിലനിർത്താനും സാധിച്ചതായി ദുബൈ എയർപോർട്​സ്​ചീഫ്​ എക്സിക്യൂട്ടീവ്​ പോൾ ഗ്രിഫിത്സ് ​പറഞ്ഞു. കഴിഞ്ഞ വർഷത്തെ ആദ്യ ആറുമാസത്തെ യാത്രക്കാരുടെ എണ്ണത്തെ അപേക്ഷിച്ച്​ ഏകദേശം ഇരട്ടിയോളമാണ്​ യാത്രക്കാരുടെ എണ്ണം വർധിച്ചത്​. ഈ വർഷം ജൂൺവരെയുള്ള ആറുമാസത്തിൽ 2.79കോടി യാത്രക്കാരാണ് ​വിമാനത്താവളം ഉപയോഗിച്ചത്​. കോവിഡ്​ പ്രതിസന്​ധി കാലത്ത്​ ഏറ്റവും മികച്ച രീതിയിൽ ജോലി സ്​ഥലം രൂപകൽപന ചെയ്തതിന്​ കഴിഞ്ഞ ആഴ്ച ദുബൈ വിമാനത്താവളത്തിന്​ അന്താരാഷ്​ട്ര പുരസ്കാരം ലഭിച്ചിരുന്നു.

TAGS :

Next Story