Quantcast

ദുബൈയിൽ മെട്രോയിലും ട്രാമിലും ഇ- സ്കൂട്ടർ നിരോധിച്ചു

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നിരോധനമെന്ന് ദുബൈ ആർ.ടി.എ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    1 March 2024 5:53 PM GMT

ദുബൈയിൽ മെട്രോയിലും ട്രാമിലും ഇ- സ്കൂട്ടർ നിരോധിച്ചു
X

അബൂദബി: ദുബൈയിൽ മെട്രോ, ട്രാം എന്നിവയിൽ ഇ- സ്കൂട്ടറുകൾ നിരോധിച്ചു. കഴിഞ്ഞദിവസം രാത്രി വൈകിയാണ് മാർച്ച് ഒന്നുമുതൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്കൂട്ടറുകൾ നിരോധിച്ചു എന്ന ആർ.ടി.എയുടെ അറിയിപ്പ് പുറത്തുവന്നത്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നിരോധനമെന്ന് ദുബൈ ആർ.ടി.എ അറിയിച്ചു.

ദുബൈ നഗരത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചെറുവാഹനമാണ് ഇ- സ്കൂട്ടറുകൾ. നിരവധി യാത്രക്കാർ വിലക്ക് നിലവിൽ വന്നതറിയാതെ രാവിലെ ഇ- സ്കൂട്ടറുകളുമായി യാത്ര ചെയ്യാൻ മെട്രോ സ്റ്റേഷനിലെത്തിയിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥർ നിരോധനത്തിന്റെ വിവരം അറിയിച്ചതിനാൽ, പലർക്കും സൈക്കിളിന് അനുവദിച്ച പാർക്കിങ് സ്ഥലത്ത് ഇ- സ്കൂട്ടർ സൂക്ഷിച്ച് മെട്രോയിൽ യാത്ര തുടരേണ്ടി വന്നു. ഇ- സ്കൂട്ടറുമായി ട്രെയിനുകളിൽ ജോലി സ്ഥലത്തേക്കും തിരിച്ചും യാത്രചെയ്യുന്ന നിരവധി പേർ നിരോധത്തോടെ യാത്രക്ക് ബദൽ വഴികൾ തേടേണ്ടി വരും.

TAGS :

Next Story