താലിബാന്‍റെ പഠനവിലക്ക്; നൂറ് അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യഭ്യാസ ചെലവുകൾ ഏറ്റെടുത്ത് ദുബൈ വ്യവസായി
താലിബാൻ സർക്കാർ അഫ്ഗാൻ പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം വിലക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം

നൂറ് അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യഭ്യാസ ചെലവുകൾ ഏറ്റെടുത്ത് ദുബൈ വ്യവസായി. താലിബാൻസർക്കാർ അഫ്ഗാൻ പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം വിലക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. ദുബൈ വിദ്യാഭ്യാസ സഥാപനങ്ങളിൽ ഇവർക്ക് പഠന സൗകര്യം ഒരുക്കാനാണ് തീരുമാനം. നൂറ് അഫ്ഗാൻ പെൺകുട്ടികൾക്ക വിദ്യാഭ്യാസം പൂർത്തീകരിക്കാൻ എല്ലാ സാഹചര്യവുംഒരുക്കാൻ സന്നദ്ധത അറിയിച്ചത് ദുബൈയിലെ പ്രമുഖ വ്യവസായി ഖലഫ് അഹ്മദ് അൽ ഹബ്തൂർആണ്.
ഉത്തരവാദപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളുമായി സഹകരിച്ച് കുട്ടികളെ ദുബൈ സർവകലാശാലകളിൽ പഠനം പൂർത്തികരിക്കാൻ സഹായം ചെയ്യാമെന്ന് സാമൂഹിക മാധ്യമങ്ങൾ മുഖേനയാണ് അദ്ദേഹം അറിയിച്ചത്. ഹബ്തൂർ ഗ്രൂപ്പ്സ്ഥാപകനും ചെയർമാനുമായ ഇദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തി കൂടിയാണ്. താലിബാന്‍റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് ട്വീറ്റിൽ ഖലഫ് ഹബ്തൂർ പറഞ്ഞു. രാഷ്ട്രീയ നിലപാടുകളോട്അ കലം പാലിച്ചു കൊണ്ടാണ് സഹായം ചെയ്യാനുള്ള തന്‍റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് സർവകലാശാലകളിൽ പെൺകുട്ടികൾക്ക് താലിബാൻ വിലക്കേർപ്പെടുത്തിയത്. നടപടിയെ യു.എ.ഇവിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് അപലപിച്ചിരുന്നു. അഫ്ഗാൻ സ്ത്രീകളെ ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് വിലക്കുന്ന താലിബാൻ തീരുമാനത്തെ അപലപിക്കുന്നതായി യു.എന്നിലെ യു.എ.ഇ സ്ഥിരം പ്രതിനിധിയും രാഷ്ട്രീയകാര്യ സഹമന്ത്രിയുമായ ലന നുസൈബയും വ്യക്തമാക്കി.
Adjust Story Font
16

