Quantcast

1610 കോടി ദിർഹം നേട്ടം; ദുബൈ വാണിജ്യ ഗതാഗതമേഖല കുതിക്കുന്നു

കണക്കുകൾ പുറത്തുവിട്ട് ദുബൈ ആർടിഎ

MediaOne Logo

Web Desk

  • Published:

    17 July 2023 12:14 AM IST

1610 crore profit; Dubai commercial transport sector is booming
X

ദുബൈയിൽ വാണിജ്യ ഗതാഗത മേഖലക്ക് വൻ കുതിപ്പ്. സമ്പദ് വ്യവസ്ഥക്ക് ഈ മേഖല 1610 കോടി ദിർഹമാണ് സംഭാവന ചെയ്യുന്നതെന്ന് ദുബൈ ആർടിഎ വ്യക്തമാക്കി. വാണിജ്യ ഗതാഗത മേഖലയുടെ വളർച്ച വ്യക്തമാക്കുന്ന കണക്കുകളും ആർടിഎ പുറത്തുവിട്ടു.

വാണിജ്യഗതാഗത മേഖല ദുബൈയുടെ സമ്പദ് വ്യവസ്ഥക്ക് 850 കോടി ദിർഹം നേരിട്ടും 760 കോടി ദിർഹം പരോക്ഷ സംഭാവന ചെയ്യുന്നുണ്ടെന്ന് ആർ ടി എ ചെയർമാൻ മതാർ അൽതായർ പറഞ്ഞു. ഈ മേഖലയിലെ കമ്പനികളുടെ എണ്ണത്തിൽ 26 ശതമാനം വർധനവുണ്ടായി. 7000 ത്തിലേറെ കമ്പനികളാണ് ഈരംഗത്തുള്ളത് ഇതിൽ ഏകദേശം 2,42,000 പേരാണ് ജോലി ചെയ്യുന്നത്. രജിസ്റ്റർ ചെയ്ത വാണിജ്യ വാഹനങ്ങളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. 2021 നേക്കാൾ 16 ശതമാനമാണ് വർധന ഈ രംഗത്തുണ്ടായി. ചരക്ക് ട്രക്കുകൾക്കായി 22,6000 ചതുരശ്രമീറ്ററിൽ മൂന്ന് വിശ്രമകേന്ദ്രങ്ങൾ കൂടി ആർ.ടി.എ.നിലവിൽ നിർമിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതിൽ ഏകദേശം 500 ട്രക്കുകളും ഹെവി വാഹനങ്ങളും നിർത്തിയിടാം. പ്രധാന റോഡുകൾക്ക് സമീപം 16 ഓളം വിശ്രമകേന്ദ്രങ്ങൾ നിലവിലുണ്ട്.


1610 crore profit; Dubai commercial transport sector is booming

TAGS :

Next Story