Quantcast

ദുബൈ എക്സ്​പോയിലേക്ക് വ്യാഴാഴ്ച മുതൽ വീണ്ടും സന്ദർശകർക്ക്​ പ്രവേശനം

നഗരിയിലേക്ക്​ കടക്കാൻ ടിക്കറ്റ്​ ആവശ്യമില്ലെങ്കിലും പവലിയനുകളിൽ കയറാൻ ഫീസ്​ നൽകണം.

MediaOne Logo

Web Desk

  • Updated:

    2022-08-31 18:51:57.0

Published:

31 Aug 2022 6:47 PM GMT

ദുബൈ എക്സ്​പോയിലേക്ക് വ്യാഴാഴ്ച മുതൽ വീണ്ടും സന്ദർശകർക്ക്​ പ്രവേശനം
X

ദുബൈ എക്സ്​പോയുടെ കാണാക്കാഴ്ചകളിലേക്ക്​ വ്യാഴാഴ്ച മുതൽ വീണ്ടും സന്ദർശകർക്ക്​ പ്രവേശനം. അവധിക്കാലം കഴിഞ്ഞതോടെ യു.എ.ഇ നിവാസികൾക്ക്​ പുതിയൊരു വിനോദ കേന്ദ്രം കൂടിയാണ്​ എക്സ്​പോ.നഗരിയിലേക്ക്​ കടക്കാൻ ടിക്കറ്റ്​ ആവശ്യമില്ലെങ്കിലും പവലിയനുകളിൽ കയറാൻ ഫീസ്​ നൽകണം.

എക്സ്​പോ സിറ്റി ദുബൈയുടെ സുപ്രധാന പവലിയനുകളായ മൊബിലിറ്റിയിലും സസ്റ്റയ്​നബിലിറ്റിയിലും നഗരത്തിന്‍റെ സമ്പൂർണ ദൃശ്യംസമ്മാനിക്കുന്ന നിരീക്ഷണ ഗോപുരമായ 'ഗാർഡൻ ഇൻ ദ സ്​കൈ'യിലുമാണ്​ പ്രവേശനം സാധ്യമാകുക. കഴിഞ്ഞ വർഷം ഒക്​ടോബറിൽ ആരംഭിച്ച്​ ഈ വർഷം മാർച്ച്​ വരെ നീണ്ട ആറുമാസത്തെ എക്സ്​പോ അനുഭവങ്ങൾ പുനരാവിഷ്​കരിക്കാനുള്ള അവസരം കൂടിയാണ്​ ഇതിലൂടെ ഒരുങ്ങുന്നത്. എക്സ്​പോസിറ്റി ദുബൈ സമ്പൂർണമായി ഒക്​ടോബർ ഒന്നുമുതലാണ്​ തുറക്കുക. അതിന്​ മുന്നോടിയായാണ്​ വ്യാഴാഴ്​ച മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കുന്നത്​. വിശ്വമേളക്ക്​ വേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ 80ശതമാനവും നിലനിർത്തിയാണ്​ എക്സ്​പോ സിറ്റി സന്ദർശകർക്കായി വീണ്ടും തുറക്കുന്നത്​.

പവലിയനുകളിലേക്ക് ​പ്രവേശനത്തിന്​ ടിക്കറ്റിന്​ഒരാൾക്ക്​ 50ദിർഹമാണ്​നിരക്ക്​. വെബ്​സൈറ്റിലും എക്സ്​പോ സിറ്റിയിലെ നാല്ബോക്‌സ് ഓഫീസുകളിലും ടിക്കറ്റുകൾലഭ്യമായിരിക്കും.. 12വയസിൽകുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഇവിടങ്ങളിൽ സൗജന്യമാണ്​. 'ഗാർഡൻ ഇൻ ദ സ്​കൈ' പ്രവേശനത്തിന്​ 30ദിർഹമാണ്​നിരക്ക്​. പവലിയനുകൾ രാവിലെ 10മുതൽ 6വരെയും നിരീക്ഷണ ഗോപുരം വൈകുന്നേരം 3മുതൽ ആറു വരെയുമാണ്​ പ്രവർത്തിക്കുക.

TAGS :

Next Story