Quantcast

'ദുബൈ+' സൗജന്യ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആരംഭിച്ചു

30,000 മണിക്കൂർ ഉള്ളടക്കം, ആപ്പ് വഴിയും ഉപയോഗിക്കാം, ഉള്ളടക്കം ഡൗൺലോഡ് ചെയ്യാം

MediaOne Logo

Web Desk

  • Published:

    29 Jan 2026 6:03 PM IST

Dubai+ free streaming platform launched
X

ദുബൈ: 'ദുബൈ+' എന്ന പേരിൽ സൗജന്യ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആരംഭിച്ച് ദുബൈ മീഡിയ ഓഫീസ്. മുഴുവൻ കുടുംബത്തിനും വേണ്ടി രൂപകൽപ്പന ചെയ്തതാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമെന്ന് അധികൃതർ അറിയിച്ചു. ഒറിജിനൽ, എക്സ്‌ക്ലൂസീവ് പ്രൊഡക്ഷനുകൾ ഉൾപ്പെടെ 30,000 മണിക്കൂർ ഉള്ളടക്കമാണ് പ്ലാറ്റ്‌ഫോമിലുണ്ടാകുക.

എമിറേറ്റിൽ നിന്ന് നേരിട്ട് പ്രക്ഷേപണം ചെയ്യുന്ന അനുഭവങ്ങളോടെ പ്രധാന സ്പോർട്സ് ഇവന്റുകളും ചാമ്പ്യൻഷിപ്പുകളും ഇത് ലൈവ് സ്ട്രീം ചെയ്യും. പ്ലാറ്റ്‌ഫോം നിലവിൽ സൗജന്യമാണെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ദുബൈ+ ലെ ഉള്ളടക്കം ആപ്പ് വഴിയും കാണാൻ കഴിയും. ഉപയോക്താക്കൾക്ക് ഉള്ളടക്കം ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്. വിവിധ ഭാഷകളിലുള്ള സിനിമകൾ, പരമ്പരകൾ, കുട്ടികളുടെ പരിപാടികൾ, ഡോക്യുമെന്ററികൾ എന്നിവ ആസ്വദിക്കാം. എല്ലാ വ്യാഴാഴ്ചയും പുതിയ ഉള്ളടക്കം ചേർക്കും.

TAGS :

Next Story