Quantcast

ജപ്പാനും യു.എ.ഇയും തമ്മിലെ വ്യാപാര ബന്ധം ശക്തമാക്കാൻ പ്രദർശനം

ജപ്പാൻ ക്യോട്ടോ ട്രേഡ് എക്സിബിഷൻ എന്നുപേരിട്ട പ്രദർശനത്തിന്‍റെ ആദ്യ എഡിഷൻ ജനുവരിയിൽ നടക്കും.

MediaOne Logo

Web Desk

  • Updated:

    2023-11-09 18:53:28.0

Published:

9 Nov 2023 6:20 PM GMT

ജപ്പാനും യു.എ.ഇയും തമ്മിലെ വ്യാപാര ബന്ധം ശക്തമാക്കാൻ പ്രദർശനം
X

ദുബൈ: ജപ്പാനും യു.എ.ഇയും തമ്മിലെ വ്യാപാര ബന്ധം ശക്തമാക്കാൻ പ്രദർശനം പ്രഖ്യാപിച്ചു. ജപ്പാൻ ക്യോട്ടോ ട്രേഡ് എക്സിബിഷൻ എന്നുപേരിട്ട പ്രദർശനത്തിന്‍റെ ആദ്യ എഡിഷൻ ജനുവരിയിൽ നടക്കും. ജനുവരി 22മുതൽ 24വരെ ദുബൈ ട്രേഡ് സെന്‍ററിലാണ് ആദ്യ ജപ്പാൻ ക്യോട്ടോ ട്രേഡ് എക്സിബിഷൻ നടക്കുക.

200ലേറെ ജപ്പാനീസ് സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20,000 സന്ദർശകരെയും പ്രതീക്ഷിക്കുന്നു. ടെക്നോളജി, ഓട്ടോമോട്ടീവ്, ഭക്ഷണം തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് പ്രദർശനത്തിനെത്തുകയെന്ന് ജപ്പാൻ തൊഴിൽ, ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹിദായുകി കമ്പയാഷി പറഞ്ഞു.

യു.എ.ഇ, ജപ്പാൻ സർക്കാറുകളുടെ സഹകരണത്തോടെയാണ് പരിപാടി. ജപ്പാനീസ് വ്യാപാര കൂട്ടായ്മായ മൈകോ എന്‍റർപ്രൈസസ് ആണ് എക്സിബിഷന് നേതൃത്വം നൽകുക. ദുബൈ ചേംബറിന്‍റെ ഓഫീസ് അടുത്ത മാസം ജപ്പാനിൽ ആരംഭിക്കുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ചേംബർ പ്രതിനിധികളും പറഞ്ഞു.

TAGS :

Next Story