Quantcast

ദുബൈ തിരക്കേറിയ വിമാനത്താവളം; തുടർച്ചായായി ഒമ്പതാം തവണയും മുന്നിൽ

ഏറ്റവും കൂടുതൽ യാത്രക്കാർ ഇന്ത്യയിലേക്ക്

MediaOne Logo

Web Desk

  • Published:

    9 May 2023 5:46 PM GMT

Dubai is a busy airport
X

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ബഹുമതി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കി. തുടർച്ചയായി ഒമ്പതാം തവണയാണ് ദുബൈ ഈ പദവിയിലെത്തുന്നത്. ഇന്ത്യയിലേക്കാണ് ദുബൈ വിമാനത്താവളം വഴി ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത്.

ഈ വർഷം ആദ്യമൂന്ന് മാസത്തെ കണക്കുകൾ പ്രകാരം 21.2 ദശലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി കടന്നുപോയി എന്നാണ് കണക്ക്. കഴിഞ്ഞവർഷം ഇതേ സമയത്തെ കണക്കുമായി താരതമ്യം ചെയ്താൽ 55.8 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ ദുബൈ വിമാനത്താളം കൈവരിച്ചതെന്ന് ദുബൈ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്ട് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽമക്തൂം പറഞ്ഞു.

കോവിഡ് റിപ്പോർട്ട് ചെയ്ത 2019 അവസാനപാദത്തിന് ശേഷം ആദ്യമായാണ് മാസം 70 ലക്ഷം യാത്രക്കാർ എന്ന ശരാശരി കണക്ക് വിട്ട് യാത്രക്കാരുടെ എണ്ണം ഉയരുന്നത്. ഈവർഷം മാർച്ചിൽ മാത്രം യാത്ര ചെയ്തവരുടെ എണ്ണം 73 ലക്ഷം കടന്നു. ഇന്ത്യയിലേക്കാണ് ദുബൈയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത്.

മാസം മുപ്പത് ലക്ഷം യാത്രക്കാരാണ് ഇന്ത്യയിലേക്ക് ദുബൈയിൽ നിന്ന് പറക്കുന്നത്. രണ്ടാം സ്ഥാനം സൗദിക്കാണ്. മാസം 16 ലക്ഷം യാത്രക്കാർ സൗദിയിലേക്കും, 14 ലക്ഷം യാത്രക്കാർ ഇംഗ്ലണ്ടിലേക്കും പറക്കുന്നു. 10 ലക്ഷം പേർ പാക്സിതാനിലേക്കും ദുബൈയിൽ നിന്ന് യാത്ര ചെയ്യുന്നുണ്ട്.

TAGS :

Next Story