Quantcast

ദുബൈ-കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നു; യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി

യു.എ.ഇ സമയം വൈകുന്നേരം 6.25 ന് പുറപ്പെടേണ്ടവിമാനം ഒരു മണിക്കൂറിലേറേ വൈകുമെന്ന് നേരത്തേ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-11 18:22:09.0

Published:

11 Aug 2023 6:15 PM GMT

ദുബൈ-കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നു; യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി
X

ദുബൈ-കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നതിനാൽ യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. യു.എ.ഇ സമയം വൈകുന്നേരം 6.25 ന് പുറപ്പെടേണ്ടവിമാനം ഒരു മണിക്കൂറിലേറേ വൈകുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ രാത്രി 7.40 ന് വിമാനത്തിൽ കയറിയ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക തകരാറാണെന്നാണ് വിമാനകമ്പനി ജീവനക്കാരുടെ വിശദീകരണം.

യാത്രക്കാരെല്ലാം ഇപ്പോൾ വിമാനത്താവളം ടെർമിനലിൽ കാത്തിരിക്കുകയാണ്. അല്പം മുമ്പ് വിമാന കമ്പനി ജീവനക്കാർ വന്ന് എഞ്ചിനീയർ വിമാനം പരിശോധിക്കുന്നുണ്ടെന്നും അതിന് ശേഷം എപ്പോൾ വിമാനം പുറപ്പെടുമെന്ന് അറിയിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ഇതു സംബന്ധിച്ച യാതൊരു വിവരവും യാത്രക്കാർക്ക് ലഭിച്ചിട്ടില്ല. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ അനശ്ചിതത്വം തുടരുകയാണ്.

TAGS :

Next Story