Quantcast

പൊതുസ്ഥലത്ത് തുപ്പിയാൽ വിവരമറിയും;മൊബൈൽ ആപ്ലിക്കേഷനുമായി ദുബൈ

എട്ട് നിയമലംഘനങ്ങൾക്ക് തത്സമയം പിഴ

MediaOne Logo

Web Desk

  • Published:

    13 Aug 2025 11:31 AM IST

പൊതുസ്ഥലത്ത് തുപ്പിയാൽ വിവരമറിയും;മൊബൈൽ ആപ്ലിക്കേഷനുമായി ദുബൈ
X

ദുബൈ: പൊതുസ്ഥലം വൃത്തികേടാക്കുന്നവരെ പിടികൂടാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ദുബൈ മുനിസിപ്പാലിറ്റി. പൊതുസ്ഥലത്ത് തുപ്പുകയോ, മാലിന്യം വലിച്ചെറിയുകയോ ചെയ്യുന്നവർക്ക് തത്സമയം പിഴ നൽകുന്ന സംവിധാനമാണിത്.

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നാണ് ദുബൈ. ആ പെരുമക്ക് കോട്ടം തട്ടാതിരിക്കാനാണ് ദുബൈ നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കായി ഇൽത്തിസാം എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥരായിരിക്കും ഈ മൊബൈൽ ആപ്ലിക്കേഷനുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാവുക.

മാലിന്യം വലിച്ചെറിയുക, അനുവാദമില്ലാത്ത സ്ഥലത്ത് ബാർബിക്യൂ പാകം ചെയ്യുക, അനധികൃത പരസ്യങ്ങൾ പതിക്കുക, അനുവാദമില്ലാത്ത സ്ഥലത്ത് നിർത്തി കാർ കഴുകുക, വളർത്തുമൃഗങ്ങളുടെ വിസർജ്യങ്ങൾ പൊതുസ്ഥലത്ത് നിന്ന് മാറ്റാതിരിക്കുക തുടങ്ങി എട്ട് തരം നിയമലംഘനങ്ങൾ നടത്തിയാൽ ഉടൻ പിഴ ലഭിച്ചതിന്റെ സന്ദേശം എസ്എംഎസായി മൊബൈലിലെത്തും. വാഹനമോ, തിരിച്ചറിയൽ രേഖകളോ ഫോട്ടോയെടുത്ത് നിയലംഘകരെ തിരിച്ചറിയാനും അവരുടെ പേരിൽ പിഴയിടാനുമുള്ള സംവിധാനം ഇൽത്തിസാം എന്ന ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ദുബൈയിൽ പൊതുസ്ഥലത്ത് പാലിക്കേണ്ട നിയമങ്ങൾ അറിയാതെ ലംഘിച്ചാൽ പോലും വിവരമറിയും എന്ന കാര്യം ഉറപ്പാണ്.

TAGS :

Next Story