ദുബൈ മാരത്തൺ നാളെ; 20,000 ഓട്ടക്കാരെത്തും
10 കി.മീ. ഓട്ടത്തിലും 4 കി.മീ ഫൺ റണ്ണിലുമായി 15,000 പേർ

ദുബൈ: രജത ജൂബിലി നിറവിൽ ദുബൈ മാരത്തൺ ഞായറാഴ്ച. ഏകദേശം 20,000 ഓട്ടക്കാരുടെ റെക്കോർഡ് പങ്കാളിത്തം മാരത്തണിലുണ്ടാകും. ഫുൾ മാരത്തണിൽ ഏകദേശം 4,000 എലൈറ്റ് മത്സരാർഥികൾ പങ്കെടുക്കും. 10 കിലോമീറ്റർ റേസിലും 4 കിലോമീറ്റർ ഫൺ റണ്ണിലുമായി 15,000 പേർ മത്സരിക്കും. മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയ അന്താരാഷ്ട്ര ഓട്ടമത്സരമാണ് ദുബൈ മാരത്തൺ.
മാരത്തൺ എലൈറ്റ് രാവിലെ 5.45ന് ആരംഭിക്കും. മാരത്തൺ മാസ്സസ് രാവിലെ 6.30 നും തുടങ്ങും. പത്ത് കിലോമീറ്റർ റോഡ് റേസ് രാവിലെ എട്ട് മണിക്കും നാല് കിലോ മീറ്റർ ഫൺ റൺ രാവിലെ പത്തരക്കുമാണ് ആരംഭിക്കുക.
അൽ തരീം റോഡിലാണ് മാരത്തണിന്റെ തുടക്കം. അൽ സുഫൂഹിൽ വെച്ച് 10 കിലോമീറ്റർ- നാല് കിലോമീറ്റർ റേസുകൾ ആരംഭിക്കും. എല്ലാ റേസുകളും അവസാനിക്കുക ഉമ്മു സുഖീം റോഡിന് സമീപമുള്ള ദുബൈ പൊലീസ് അക്കാദമിയിലായിരിക്കും.
Next Story
Adjust Story Font
16

