Quantcast

ഷിഹാബ്​ അബ്​ദുൽ കരീമിന്​ ദുബൈ മാസ്റ്റർ വിഷൻ പുരസ്കാരം

മാധ്യമ, സിനിമ, സാംസ്കാരിക, ജീവകാരുണ്യ, ബിസിനസ്​ മേഖലയിൽ നിന്നാണ്​ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്​

MediaOne Logo

Web Desk

  • Updated:

    2023-05-25 13:58:03.0

Published:

25 May 2023 1:53 PM GMT

Dubai Master Vision Award, Shihab Abdul Karim, UAE, ഷിഹാബ്​ അബ്​ദുൽ കരീം,​ ദുബൈ മാസ്റ്റർ വിഷൻ പുരസ്കാരം
X

ദുബൈ: മാസ്റ്റർ വിഷൻ ഇന്‍റർനാഷനലിന്‍റെ ആറാമത്​ എക്സലൻസ്​ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രവാസി മാധ്യമ വിഭാഗത്തിൽ ‘ഗൾഫ്​ മാധ്യമം’ സീനിയർ കറസ്​പോണ്ടന്‍റ്​ ഷിഹാബ്​ അബ്​ദുൽ കരീമിനെ മികച്ച ലേഖകനായി തെരഞ്ഞെടുത്തു. ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസ്​ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്​, ബി.ജെ.പി മുൻ പ്രസിഡന്‍റ്​ സി.കെ. പത്​മനാഭൻ, എലൈറ്റ് ഗ്രൂപ്പ്​ എം.ഡി ആർ. ഹരികുമാർ എന്നിവർ ചേർന്ന്​ പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമ, സിനിമ, സാംസ്കാരിക, ജീവകാരുണ്യ, ബിസിനസ്​ മേഖലയിൽ നിന്നാണ്​ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്​.

മാധ്യമ വിഭാഗത്തിൽ എം.വി. നികേഷ്​ കുമാർ (റിപ്പോർട്ടർ), വേണു ബാലകൃഷ്ണൻ (24 ന്യൂസ്​), അനൂപ്​ കീച്ചേരി (റേഡിയോ ഏഷ്യ), അരുൺ പാറാട്ട് (24 ന്യുസ്​)​, ആർ.പി. കൃഷ്ണ പ്രസാദ് (ഏഷ്യാനെറ്റ്​ ന്യൂസ്​)​, ലിസ്​ മാത്യു (ഇന്ത്യൻ എക്സ്​പ്രസ്​), മാതു സജി (മാതൃഭൂമി ന്യൂസ്​), ബിഞ്ജു എസ്​. പണിക്കർ (മനോരമ ന്യൂസ്​), മനോഹര വർമ, ആർ.ജെ നിമ്മി (ഹിറ്റ്​ എഫ്​.എം) എന്നിവരും പുരസ്കാരങ്ങൾ നേടി.

സിനിമ, സംഗീത മേഖലയിൽ ജോജു ജോർജ്​, ഷറഫുദ്ദീൻ, സിദ്ധാർഥ്​ ഭരതൻ, നിമിഷ സജയൻ, അജയ്​ കുമാർ, എം.കെ. സോമൻ, വിജയ്​ ​യേശുദാസ്​, അമൃത സുരേഷ്​, ആയിഷ അബ്​ദുൽ ബാസിത്​, ഷൺമുഖപ്രിയ, താജുദ്ദീൻ വടകര, മെറിൽ ആൻ മാത്യു എന്നിവരാണ്​ പുരസ്കാര ജേതാക്കൾ. സാമൂഹിക പ്രവർത്തകരായ ദയ ഭായ്​, അഷ്​റഫ്​ താമരശേരി, പി.ആർ. റെനീഷ്​, ഉമ പ്രേമൻ, ആയിഷ ഖാൻ, ഹൈദ്രോസ്​ തങ്ങൾ എന്നിവരെയും പുരസ്കാരത്തിന്​ തെരഞ്ഞെടുത്തു. സാമൂഹിക, മാധ്യമ, ബിസിനസ്​ മേഖലയിലുള്ളവർക്കും പുരസ്കാരമുണ്ട്​.

പ്രമുഖ ടി.വി മീഡിയ പ്രൊഡക്ഷൻ, ഇവന്‍റ്​ മാനേജ്​മെന്‍റ്​ കമ്പനിയായ മാസ്റ്റർ വിഷന്‍റെ പുരസ്കാര ദാന ചടങ്ങ്​ ഞായറാഴ്​ച വൈകുന്നേരം 4.30ന്​ ദുബൈ അൽ നാസർ ലെഷർലാൻഡിൽ നടക്കും. വാർത്താസമ്മേളനത്തിൽ മാസ്റ്റർ വിഷൻ എം.ഡി മുഹമ്മദ്​ റഫീഖ്​, ദുബൈ പൊലീസിലെ അസ്മ മഷൂഖ്​ അലി എന്നിവരും പ​ങ്കെടുത്തു.

TAGS :

Next Story