Quantcast

'വ്യാജ ജീവനക്കാരെ' സൂക്ഷിക്കുക; മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

വ്യാജ സന്ദേശമയച്ച് തട്ടിപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    7 Nov 2025 2:59 PM IST

Dubai Municipality has issued a warning to beware of fraudsters posing as municipality employees or field inspectors.
X

ദുബൈ: മുനിസിപ്പാലിറ്റി ജീവനക്കാരായോ ഫീൽഡ് ഇൻസ്പെക്ടർമാരായോ ചമഞ്ഞെത്തുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി. പരിശോധനകൾ, നിയമലംഘനങ്ങൾ, പിഴകൾ എന്നിവയെക്കുറിച്ച് വ്യാജ സന്ദേശങ്ങൾ അയച്ച് കബളിപ്പിക്കുന്നവരെ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. വ്യാജ സന്ദേശങ്ങൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിൽ നിന്നോ ഇമെയിൽ വഴിയോ ആണ് വരുന്നതെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചു.

വ്യക്തിഗതമോ ഔദ്യോഗികമോ ആയ വിവരങ്ങൾ ആവശ്യപ്പെട്ടുള്ള ലിങ്കുകളോ അഭ്യർത്ഥനകളോ അടങ്ങിയിരിക്കുന്നതാണ് അവയിൽ മിക്കതും. ദുബൈ മുനിസിപ്പാലിറ്റിയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ആശയവിനിമയത്തോട് ശരിയായ പരിശോധനയില്ലാതെ പ്രതികരിക്കരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഔദ്യോഗിക സംവിധാനങ്ങളിലുടെ സന്ദേശം അയച്ചയാളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കണമെന്നും ഓർമിപ്പിച്ചു. 800900 എന്ന ടോൾ ഫ്രീ ഹോട്ട്ലൈനിൽ വിളിച്ചോ ദുബൈ മുനിസിപ്പാലിറ്റി സ്മാർട്ട് ആപ്പ് (ദുബൈ മുനിസിപ്പാലിറ്റി) ഉപയോഗിച്ചോ സംശയാസ്പദമായ സന്ദേശങ്ങൾ പരിശോധിക്കാമെന്നും അധികൃതർ അറിയിച്ചു.



തിരിച്ചറിയൽ രേഖകൾ, ട്രാൻസാക്ഷൻ വിവരങ്ങൾ, ഇതര സെൻസിറ്റീവ് വിവരങ്ങൾ എന്നിവയുടെ പകർപ്പുകൾ പങ്കിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുമ്പോഴോ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട പണമടയ്ക്കലുകൾ നടത്തുമ്പോഴോ പൊതു വൈ-ഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കരുതെന്നും നിർദേശിച്ചു. വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനാണ് നിർദേശം. പകരം ഹോം, മൊബൈൽ നെറ്റ്വർക്കുകൾ ഉപയോഗിക്കണമെന്നും പറഞ്ഞു.

TAGS :

Next Story