Quantcast

ദുബൈയിൽ പുതിയ പാലം തുറന്നു

ദുബൈ-അൽ ഐൻ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ പാലം നിർമിച്ചത്

MediaOne Logo

Web Desk

  • Published:

    8 Aug 2021 8:24 AM IST

ദുബൈയിൽ പുതിയ പാലം തുറന്നു
X

ദുബൈ നഗരത്തിൽ പുതിയ പാലം തുറന്നു. ദുബൈ-അൽ ഐൻ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ പാലം നിർമിച്ചത്. നാദ് അൽ ശിബ ഇന്റർചേഞ്ചിന്റെ പാലമാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

ഇൻറർചേഞ്ചിലെ രണ്ടു ഭാഗത്തേക്കും രണ്ടു ലൈനുകളായാണ് പുതിയ പാലം. ഈ മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈ പാലം സഹായകമാകും. 170 മീറ്റർ നീളമാണ് പുതിയ പാലത്തിനുള്ളത്. പാലം തുറന്നതോടെ ദുബൈ-അൽ ഐൻ റോഡ് വികസന പദ്ധതി 70 ശതമാനം പൂർത്തിയായതായി ആർ.ടി.എ ഡയറക്ടർ ജനറൽ മത്വാർ മുഹമ്മദ് അൽ തായർ പറഞ്ഞു.

പുതിയ റോഡ് നിലവിൽ വന്നതോടെ ജങ്ഷനിലെ യാത്രാ സമയം 88 ശതമാനം കുറയും. 104 സെക്കൻഡിൽ നിന്ന് 13 സെക്കൻഡാകും. രണ്ടു ഭാഗങ്ങളിലേക്കുമായി മണിക്കൂറിൽ 6600 വാഹനങ്ങളെ കടത്തിവിടാൻ പാലത്തിന് കഴിയും. റോഡ് നിർമാണം പൂർണമായും നടപ്പിലാകുന്നതോടെ മണിക്കൂറിൽ 12000 വാഹനങ്ങൾ വരെ കടന്നുപോകാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. നദ് അൽ ഷേബ, മെയ്ദൻ അടക്കം വിവിധ വികസന പദ്ധതികളുടെ വേഗം വർധിക്കാൻ വികസനം ഉപകരിക്കും.

TAGS :

Next Story