Quantcast

ലൈസന്‍സില്ല; ദുബൈയില്‍ 181 തെരുവുകച്ചവടക്കാർ അറസ്റ്റിൽ

പിടിയിലായവർ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന്​ പൊലീസ്​ വ്യക്​തമാക്കി.

MediaOne Logo

Web Desk

  • Updated:

    2023-04-27 18:42:40.0

Published:

27 April 2023 5:59 PM GMT

Dubai Police, arrest ,unlicensed street vendors,street vendors ,Dubai
X

ദുബൈയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 181 തെരുവുകച്ചവടക്കാരെ ​പൊലീസ്​ അറസ്റ്റ്​ ചെയ്​തു. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. പഴം, പച്ചക്കറി എന്നിവ വിൽക്കുന്നവരുടെ വാഹനങ്ങളും പിടിച്ചെടുത്തു.

മാർച്ച്​ പകുതി മുതൽ ഏപ്രിൽ 25 വരെ വിവിധ പൊലീസ്​ സ്​റ്റേഷനുകളുമായി സഹകരിച്ച്​ നടത്തിയ പരിശോധനയിലാണ്​ നടപടി. പിടിയിലായവർ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന്​ പൊലീസ്​ വ്യക്​തമാക്കി.

സുരക്ഷാ ചട്ടങ്ങൾ നടപ്പിലാക്കുന്നതിന്​ പങ്കാളികളുമായി സഹകരിച്ച് ദുബൈ പൊലീസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് നുഴഞ്ഞുകയറ്റ വിരുദ്ധ വകുപ്പ് ഡയറക്ടർ കേണൽ അലി സാലിം അൽ ഷംസി പറഞ്ഞു. വഴിയോരക്കച്ചവടക്കാരിൽ നിന്നോ പൊതുനിരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ലൈസൻസില്ലാത്ത കച്ചവടക്കാരിൽ നിന്നോ പച്ചക്കറികളും മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളും വാങ്ങുന്നത്​ ഒഴിവാക്കണമെന്ന്​ അദ്ദേഹം നി​ർദേശിച്ചു.

ഉൽപന്നങ്ങൾ എവിടെ നിന്ന്​ കൊണ്ടുവന്നതാണെന്നോ എവിടെ ഉദ്​പാദിപ്പിച്ചതാ​ണെന്നോ ഉറപ്പില്ല. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചല്ല വിൽപന നടക്കുന്നതും ഇത്തരം കച്ചവടക്കാർക്കെതിരെ നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി

TAGS :

Next Story