Quantcast

ദുബൈ പൊലീസ്​ വിവരം നൽകി; മൂന്ന്​ വർഷത്തിനിടെ പിടിയിലായത്​ 209 അന്താരാഷ്ട്ര കുറ്റവാളികൾ

മൂന്ന്​ വർഷത്തിനിടെ 43 രാജ്യങ്ങളുമായി 653 സുരക്ഷ വിവരങ്ങളാണ്​ പൊലീസ്​ പങ്കുവെച്ചത്​

MediaOne Logo

Web Desk

  • Updated:

    2023-02-24 20:02:36.0

Published:

24 Feb 2023 6:22 PM GMT

Dubai Police, international criminals, ദുബൈ പൊലീസ്, ദുബൈ, അന്താരാഷ്ട്ര കുറ്റവാളികള്‍
X

ദുബൈ: ദുബൈ പൊലീസ്​ വിവരം നൽകിയതിനെ തുടർന്ന്​ മൂന്ന്​ വർഷത്തിനിടെ പിടിയിലായത്​ 209 അന്താരാഷ്ട്ര കുറ്റവാളികൾ. വിവിധ രാജ്യങ്ങളുമായി ചേർന്നുള്ള ദുബൈ പൊലീസിന്‍റെ സഹകരണത്തിന്‍റെ ഭാഗമായാണ്​ നടപടി.

മൂന്ന്​ വർഷത്തിനിടെ 43 രാജ്യങ്ങളുമായി 653 സുരക്ഷ വിവരങ്ങളാണ്​ പൊലീസ്​ പങ്കുവെച്ചത്​. ഇതുവഴി വമ്പൻ ലഹരി മരുന്ന്​ സംഘത്തെ വരെ പിടികൂടാൻ കഴിഞ്ഞു. 12.773 ടൺ കിലോ ലഹരിമരുന്നാണ്​ ഇതു വഴി പിടികൂടിയത്​. 143.39 ദശലക്ഷം ദിർഹം വരുന്ന ലഹരി മരുന്നാണ്​ പിടിച്ചത്​. മാർച്ച്​ ഏഴ്​ മുതൽ ഒമ്പത്​ വരെ നടക്കുന്ന പൊലീസിന്‍റെ ലോക ഉച്ചകോടിക്ക്​ മുന്നോടിയായി നടന്ന പരിപാടിയിൽ മേജർ റാശിദ്​ അൽ മൻസൂരിയാണ്​ ഈ കണക്കുകൾ പുറത്തുവിട്ടത്​.

കാനഡയുമായി സഹകരിച്ച്​ 2.5 ടൺ ഓപ്പിയമാണ്​ പിടിച്ചെടുത്തത്​. 50 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഈ ലഹരി മരുന്ന്​ 19 ഷിപ്പിങ്​ കണ്ടെയ്​നറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന്​ പുറമെ വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര കുറ്റവാളികളെ ദുബൈ പൊലീസ്​ യു.എ.ഇയിൽ വെച്ച്​ പിടികൂടിയിരുന്നു. കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ പലരാജ്യങ്ങളുമായും ​പൊലീസ്​ സംവിധാനം ഏർപെടുത്തിയിട്ടുണ്ട്​. പൊലീസ്​ ഉച്ചകോടി വഴി കൂടുതൽ സഹകരണം ഉറപ്പാക്കുകയാണ്​ പൊലീസിന്‍റെ ലക്ഷ്യം.

TAGS :

Next Story