Quantcast

വാഹനങ്ങളിൽ രൂപമാറ്റം വരുത്തി;1195 വാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്

4533 വാഹനങ്ങൾക്ക് പൊലീസ് പിഴയിട്ടു

MediaOne Logo

Web Desk

  • Updated:

    2023-03-22 18:53:15.0

Published:

22 March 2023 11:29 PM IST

Dubai Police with public outreach programme
X

അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ ദുബൈയിൽ കർശന നടപടി. രൂപം മാറ്റുകയും, ശബ്ദമലിനീകരണത്തിന് കാരണമാവുകയും ചെയത 1195 വാഹനങ്ങൾ പിടികൂടിയതായി ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസ് വാർത്തസമ്മേളനത്തിലാണ് കഴിഞ്ഞവർഷം അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശീദകരിച്ചത്.

ഇതിനു പുറമെ, 4533 വാഹനങ്ങൾക്ക് പൊലീസ് പിഴയിട്ടു. എഞ്ചിനിൽ മാറ്റം വരുത്തിയതിനാണ് കൂടുതൽ വാഹനങ്ങളും പിടിച്ചെടുത്തത്. 1079 വാഹനങ്ങൾ ഈ നിയമലംഘനത്തിന് പിടിയിലായി. 2361വാഹനങ്ങൾക്ക് പിഴയുമിട്ടു. ശബ്ദമലിനീകരണമുണ്ടാക്കിയതിന് 116 വാഹനങ്ങൾ പിടിച്ചെടുത്തു. 2172 വാഹനങ്ങൾക്ക് പിഴയിട്ടു.

ഈ വർഷവും ഇത്തരം പ്രവണതെക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. എൻജിനിൽ മാറ്റം വരുത്തിയതിന്‍റെ പേരിൽ ഈ വർഷം ഇതുവരെ 250 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 327 വാഹനങ്ങൾക്ക് പിഴയിടുകയും ചെയ്തു. ശബ്ദ മലിനീകരണമുണ്ടാക്കിയ 19 വാഹനങ്ങൾ കണ്ടുകെട്ടി. 230 എണ്ണത്തിന് പിഴയിടുകയും ചെയ്തിട്ടുണ്ട്. ചെറുപ്രായക്കാരായ ഡ്രൈവർമാരുടെ നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ കുടൂംബത്തിന്റെ ഇടപെടലും ആവശ്യമാണെന്ന് ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡിപാർട്ട്മെന്‍റ് ആക്ടിങ് ഡയറക്ടർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു.

TAGS :

Next Story