Quantcast

ദുബൈ പൊലീസിന്റെ സ്വയം നിയന്ത്രിത നിരീക്ഷണ വാഹനങ്ങൾ ഈ വർഷം അവസാനത്തോടെ നിരത്തിലിറങ്ങും

പുതിയ സാ​ങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനുള്ള ദുബൈ പദ്ധതിയുടെ ഭാഗം കൂടിയാണിത്​

MediaOne Logo

Web Desk

  • Updated:

    2023-06-01 19:39:29.0

Published:

1 Jun 2023 7:37 PM GMT

ദുബൈ പൊലീസിന്റെ സ്വയം നിയന്ത്രിത നിരീക്ഷണ വാഹനങ്ങൾ ഈ വർഷം അവസാനത്തോടെ നിരത്തിലിറങ്ങും
X

ദുബൈപൊലീസിന്‍റെ സ്വയം നിയന്ത്രിതനിരീക്ഷണ വാഹനങ്ങൾ ഈ വർഷം അവസാനത്തോടെനിരത്തിലിറങ്ങും. ദുബൈ ​പൊലീസിലെ സാ​ങ്കേതിക വിദഗ്​ധർ വികസിപ്പിച്ച എം.ഒ1, എം.ഒ2 വാഹനങ്ങൾ​ പ്രവത്തനസജ്ജമായി. പുതിയ സാ​ങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനുള്ള ദുബൈ പദ്ധതിയുടെ ഭാഗം കൂടിയാണിത്​.

ഡ്രോൺ ഘടിപ്പിച്ച എം.ഒ1 വാഹനം ഹൈവേകളിൽ വേഗ നിയന്ത്രണങ്ങളെ നിരീക്ഷിക്കുന്നതിനാണ്​ വിന്യസിക്കുക. ഒന്നിലധികം ക്യാമറകളുള്ള വാഹനത്തിന് ​വ്യക്​തികളുടെ മുഖം സ്കാൻ ചെയ്ത്​വിവരങ്ങൾ പൊലീസിന്​ കൈമാറാൻ സാധിക്കും. ​ഇതു മുഖേന കുറ്റവാളികൾ എന്ന് ​കരുതുന്നവരെ വേഗത്തിലും കൃത്യമായും തിരിച്ചറിയാൻ ​പൊലീസിന്​ സാധിക്കും. അപകട സമയങ്ങളിൽ വാഹനത്തിലെ ഡ്രോണുകൾ പകർത്തുന്ന ദൃശ്യങ്ങൾ വിലയിരുത്തി ഉടൻ നടപടി സ്വീകരിക്കാനും കുറ്റവാളികളെ കണ്ടെത്താനും പൊലീസിന്​സാധിക്കും.

പ്രാദേശികമായിപൊതുസുരക്ഷ നിരീക്ഷിക്കുന്നതിനാണ്​എം.ഒ2 വാഹനംവിന്യസിക്കുക. എം.ഒ1നേക്കാൾതാരതമ്യേന വലിപ്പം കുറഞ്ഞ വാഹനമാണിത്​. രണ്ട്​വാഹനങ്ങളുടെയും പ്രവർത്തനങ്ങൾ യു.എ.ഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്​റ്റനന്‍റ് ​ജനറൽ ശൈഖ്​ സെയ്​ഫ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ വിലയിരുത്തി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കൗൺസിൽ ഓഫ്​ ഹാപ്പിനസ്​ പോസിറ്റിവിറ്റി യോഗത്തിലാണ് ​വാഹനം ഔദ്യോഗികമായി പുറത്തിറക്കിയിരുന്നത്​. ദുബൈ എക്സ്​പോ സെന്‍ററിൽ നാലു ദിവസമായി നടന്ന ​പൊലീസ് ​ഉച്ചകോടിയിൽ ഈ വാഹനങ്ങൾ ​പൊലീസ്​ പ്രദർശിപ്പിച്ചിരുന്നു.



TAGS :

Next Story